കോഴിക്കോട്:എസ്.ബി.ഐ.യ്ക്ക് നേരിട്ടുബന്ധമില്ലാത്ത എസ്.ബി.ഐ. ക്രെഡിറ്റ് കാർഡ് എടുത്ത നൂറോളം പേർ സാമ്പത്തിക കുരുക്കിൽ. കോഴിക്കോട് മേഖലയിൽ നൂറോളം പേർക്കാണ് ചെന്നൈ ആസ്ഥാനമായുള്ള എസ്.ബി.ഐ. കാർഡ്സ് എന്ന സ്ഥാപനം തിരിച്ചടവ് നോട്ടീസ് നൽകിയിട്ടുള്ളത്.
ജർമൻ കമ്പനിയായ ജി.ഇ. മണി ആണ് ചെന്നൈ കേന്ദ്രമായി പ്രവർത്തിച്ച് എസ്.ബി.ഐ. കാർഡുകൾ വിതരണം ചെയ്തത്. പരാതിയുള്ളവർ ബന്ധപ്പെടണം ക്രെഡിറ്റ് കാർഡ് എത്രകാലം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായാലേ പ്രതികരിക്കാനാവൂ. പരാതിയുള്ളവർ എസ്.ബി.ഐ. തിരുവനന്തപുരം മെയിൻ ശാഖയുടെ ക്രെഡിറ്റ് കാർഡ് കസ്റ്റമർ വിഭാഗത്തെ സമീപിക്കണം.
കാർഡുമായി നേരിട്ട് ഹാജരാകണം. ക്രെഡിറ്റ് കാർഡുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വൺ ടൈം പാസ്വേഡ് കഴിവതും ആർക്കും കൈമാറാതിരിക്കാൻ ശ്രദ്ധിക്കണം. -എസ്.ബി.ഐ. മെയിൻ ബ്രാഞ്ച് അധികൃതർ, ക്രെഡിറ്റ് കാർഡ് കസ്റ്റമർ സപ്പോർട്ട് വിഭാഗം, തിരുവനന്തപുരം നടപടി അന്യായമാണെന്നുകാണിച്ച് ഇടപാടുകാർ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചെങ്കിലും അദാലത്ത് തീരുമാനമാകാതെ പിരിഞ്ഞു. കാർഡ് നൽകിയ സ്ഥാപനത്തെ പ്രതിനിധാനംചെയ്ത് അഭിഭാഷകൻ അദാലത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ, കാർഡും എസ്.ബി.ഐ.യും തമ്മിലുള്ള ബന്ധംപോലും വിശദീകരിക്കാൻ ഇദ്ദേഹത്തിനായില്ല. ഇതേത്തുടർന്ന് ജില്ലാതല ബാങ്കിങ് സമിതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇടപാടുകാർ.
വിഷയം പാർലമെന്റിൽ അവതരിപ്പിക്കാൻ എം.കെ. രാഘവൻ എം.പി.യെയും സമീപിച്ചിട്ടുണ്ട്. ബാങ്കിങ് ഓംബുഡ്സ്മാൻ, ജില്ലാ കൺസ്യൂമർഫോറം എന്നിവരെയും വിവരം അറിയിച്ചിട്ടുണ്ട്. ആർ.ബി.ഐ.യെയും അറിയിക്കും. അടുത്തമാസം ബാങ്കിങ് അവലോകനസമിതി വിഷയം പരിശോധിക്കും. ഒരിക്കൽപോലും കാർഡ് ഉപയോഗിച്ചിട്ടില്ലാത്തവർക്കും റദ്ദുചെയ്തവർക്കും പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട് ട് നോട്ടീസ് ലഭിച്ചിട്ടുണ്ട്.
സാമ്പത്തികവീഴ്ച വരുത്തിയവരാണെന്ന പേരിൽ ബാങ്കുകളിൽനിന്ന് മറ്റുവായ്പകൾ എടുക്കാനാവാത്ത സ്ഥിതിയിലാണ് ഇടപാടുകാരിപ്പോൾ. നോട്ടീസ് ലഭിച്ചവരിൽ മരിച്ചവരുമുണ്ട്. കാർഡ് എടുത്ത് 2014-ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം 5928 രൂപ അടച്ച കോഴിക്കോട്ടെ ബിസിനസുകാരൻ സി.ടി. മുർഷിദ് അലിക്ക് ഇപ്പോൾ 38,842 രൂപ അടയ്ക്കാനുള്ള നോട്ടീസാണ് ലഭിച്ചത്. ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് ഇരയായതാണോയെന്ന സംശയത്തിലാണ് ഇടപാടുകാർ. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് സർചാർജും ചെക് കളക്ഷൻ ചാർജും ഈടാക്കിയിരുന്നു. കമ്പനിയുടെ ചെന്നൈ കസ്റ്റമർ കെയറിൽ ബന്ധപ്പെടുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതു സംബന്ധിച്ച് 2014-ൽ ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. കാർഡ് എസ്.ബി.ഐ.യുടേത് തന്നെയാണോ എന്ന സംശയവുമുണ്ട്. എസ്.ബി.ഐ. ശാഖകളിൽ കാർഡ് സ്വീകരിക്കുന്നുമില്ല. എന്നാൽ, ഇതിൽ എസ്.ബി.ഐ.യുടെ എംബ്ലം ഉപയോഗിച്ചിട്ടുമുണ്ട്.