ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സ്വര്‍ണ ബോണ്ട് പദ്ധതിയുടെ ആറാം ഘട്ടം ആരംഭിച്ചു. 2016 നവംബര്‍ രണ്ടുവരെ ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. ഉത്സവകാലം പ്രമാണിച്ച് ഗ്രാമിന് 50 രൂപ ഇളവില്‍ സ്വര്‍ണ ബോണ്ട് ലഭിക്കും. ഒരു ഗ്രാമിന് 2957 രൂപ നിക്ഷേപകന് ലഭിക്കും. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡ് കോര്പറേഷന് ഓഫ് ഇന്ത്യ, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്വര്‍ണ ബോണ്ട് വാങ്ങാം. 999 ഗ്രാം തനി തങ്കത്തിന്റെ വിലയെ അടിസ്ഥാനമാകിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. 8 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി.എന്നാലും 5 വര്‍ഷത്തിനു ശേഷം എല്ലാ പലിശ ദിനത്തിലും മുന്‍കൂര്‍ പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.എപ്പോള്‍ പിന്‍വലിച്ചാലും അന്നത്തെ തങ്കത്തിന്റെ വിലയില്‍ പണം പിന്‍വലിക്കാവുന്നതാണ്. എങ്ങനെ സൂക്ഷിക്കാം സര്‍ട്ടിഫിക്കറ്റുകള്‍ പേപ്പര്‍ രൂപത്തിലും ഇലക്ട്രോണിക് രൂപത്തില്‍ ഡീമാറ്റ് അക്കൗണ്ടിലും സൂക്ഷിക്കാം.20000 രൂപ വരെയുള്ള നിക്ഷേപം പണമായും…
Read More