ജിയോടെ വരവോടെ പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ നില നില്‍പ്പിനായി കടുത്ത മത്സരത്തിലാണ്.ഇതിന്റെ ഭാഗമായി ‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ജിയോക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ട് ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും ഒരുക്കിയിട്ടുണ്ട്. മൈക്രോമാക്സുമായി ചേര്‍ന്നാവും ‘ഭാരത്1’ പദ്ധതി അവതരിപ്പിക്കുക.ജിയോ 1,500 രൂപക്ക് മൊബൈല്‍ ഹാന്‍ഡ്സെറ്റ് പുറത്തിറക്കുമ്പോള്‍ 2,200 രൂപക്ക് ഹാന്‍സെറ്റ് നല്‍കാനാണ് ബിഎസ്എന്‍എല്ലിന്റെ തീരുമാനം.ഇതോടൊപ്പം പ്രതിമാസം 97 രൂപക്ക് സമയ പരിധിധിയില്ലാതെ കോളും ഡാറ്റയും നല്കുന്നു. കേരളത്തിലും ഒഡിഷയിലുമാണ് ബി.എസ്.എന്‍.എല്‍ ഫോര്‍ജി ആദ്യമായി അവതരിപ്പിക്കുക. ഫോര്‍ജിക്കുവേണ്ടി 2100 മെഗാ ഹെര്‍ട്സിെന്റ പുതിയ സ്പെക്ട്രം ഒരുക്കികൊണ്ടാണ് ഭാരത്1 എത്തുന്നത്.കഴിഞ്ഞ മാര്‍ച്ചില്‍ ബിഎസ്.എന്‍.എല്ലിന്റെ പങ്കാളിത്തം 8.6 ശതമാനം ആയിരുന്നത് ജൂലൈയില്‍ 8.84 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ലളിതമായ വ്യവസ്ഥയില്‍ വായ്പ അനുവദിക്കണമെന്നും സൗജന്യമായി ഫോര്‍ജി സ്പെക്ട്രം അനുവദിക്കണമെന്നുള്ള ബിഎസ്.എന്‍.എല്ലിന്റെ ആവശ്യം…
Read More