ന്യൂഡൽഹി: ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതോടെ ഏപ്രിൽ മാസം ഇതുവരെ ഫണ്ട് ഹൗസുകൾ ഓഹരിയിൽ നിക്ഷേപിച്ചത് 5000 കോടിയോളം രൂപ. 2016-17 സാമ്പത്തിക വർഷമാകട്ടെ ഫണ്ടുകളുടെ മൊത്തം നിക്ഷേപം 51,000 കോടിയാണ്. സെക്യൂരിറ്റി എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 4,895 കോടിയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞമാസമാകട്ടെ 4,191 കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിലിറക്കിയത്. ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ…
Read More