ഇന്ത്യയില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമാണ്. വിപണിയെക്കുറിച്ച് കാര്യമായ അറിവില്ലാത്തതാണ് ഇതിന് പ്രധാന കാരണം. വിപണിയെക്കുറിച്ച് അറിയലാണ് നിക്ഷേപകനാകുന്നതിന്റെ ആദ്യപടി. ഓഹരി നിക്ഷേപത്തില്‍ താല്പര്യമുള്ളവര്ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിപണിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കാനുള്ള ഉദ്യമമാണ് `ഓഹരി വിദ്യാലയം ‘. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമെ ഓഹരി ഇടപാട് നടത്താനാകൂ. ഇതിനായി ആദ്യം വേണ്ടത് ട്രേഡിങ്ങ് എക്കൗണ്ടും ഡീമാറ്റ് എക്കൗണ്ടുമാണ്. ട്രേഡിങ്ങ് എക്കൗണ്ട് പണമിടപാടുകള്‍ക്കും ഡീമാറ്റ് എക്കൗണ്ട് ഓഹരി ഇടപാടുകള്‍ക്കുമാണ്. ഈ എക്കൗണ്ടുകള്‍ തുടങ്ങാന്‍ പാന്‍ കാര്‍ഡ്, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് എക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നല്‍കണം. ബ്രോക്കറുടെ ഓഫീസില്‍ പോയോ, ഫോണ്‍ വഴിയോ, ഓണ്‍ലൈനായോ (ഭാവിയില്‍ മൊബൈല്‍ ഫോണ്‍ വഴിയും) ഓഹരി ഇടപാടുകള്‍ നടത്താം. എക്കൗണ്ട് തുടങ്ങാന്‍ നിശ്ചിത തുക നല്‍കേണ്ടതുണ്ട്. ഓഹരി ഇടപാടുകള്‍…
Read More