രാജ്യത്ത് ആകെയുള്ള 21 പൊതുമേഖല ബാങ്കുകളിൽ 2017-18 സാമ്പത്തിക വർഷത്തിൽ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ടുബാങ്കുകൾമാത്രം. വിജയാ ബാങ്കും ഇന്ത്യൻ ബാങ്കും. മറ്റ് 19 ബാങ്കുകളും നഷ്ടത്തിൽ. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 8.31 ലക്ഷം കോടി(2017 ഡിസംബർവരെ) നഷ്ടക്കണക്കിൽ ഒന്നാമത് അഴിമതി ആരോപണം നേരിടുന്ന പഞ്ചാബ് നാഷണൽ ബാങ്ക്. പിഎൻബിയുടെ നഷ്ടം 12,283 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം 1324.8 കോടിയുടെ ലാഭം നേടിയ സ്ഥാനത്താണിത്. പൊതുമേഖല ബാങ്കുകൾക്കായി റിസർവ് ബാങ്ക് ആവശ്യപ്പെടുന്ന പണം സർക്കാർ ലഭ്യമാക്കുന്നതിലെ അനിശ്ചിതത്വവും കാലതാമസവും അസൗകര്യമുണ്ടാക്കുന്നുണ്ട്.
Read More