ബാങ്കുകളില്‍ നമ്മുടെ വിലപ്പെട്ട രേഖകള്‍ ആഭരണങ്ങള്‍ പോലുളളവ സൂക്ഷിക്കാന്‍ സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ എന്ന ഫെസിലിറ്റി നല്‍കുന്നുണ്ട്. ഇത് നമുക്ക് ഒറ്റയ്ക്കോ സംയുക്തമായോ തുറക്കാവുന്നതാണ്. നമുക്ക് എത്തിപ്പെടാന്‍ എളുപ്പമുളള ബ്രാഞ്ചില്‍ ലോക്കര്‍ തുറക്കുന്നതാണ് ഏറ്റവും നല്ലത്.ലോക്കര്‍ തുറക്കുന്നതിനു മുന്‍പ് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ നോക്കാം.
ലോക്കര്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ആപ്ളിക്കേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുകയും KYC നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. ലോക്കര്‍ തുറക്കുന്ന വ്യക്തികള്‍ ബാങ്കിലെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങുന്ന മെമ്മോറാണ്ടം ഓഫ് ലെറ്റിംഗ് എന്നറിയപ്പെടുന്ന ലോക്കര്‍ കരാറില്‍ ഒപ്പു വയ്ക്കേണ്ടത് ആണ്.
നിലവില്‍ ഉളള അക്കൗണ്ട് ഉടമകള്‍ക്കോ ഇല്ലെങ്കില്‍ മൂന്നു വര്‍ഷ കാലാവധിയില്‍ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ മാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുളളു.
ലോക്കറിന്റെ വലിപ്പവും ബാങ്ക് ലൊക്കേഷനും ആശ്രയിച്ച് വാടക ഈടാക്കുന്നതാണ്. ഇത് മുന്‍കൂട്ടി ഇല്ലെങ്കില്‍ വര്‍ഷം തോറും അടയ്ക്കാവുന്നതാണ്.