ഓഹരി വിപണിയില്‍ ലാഭം കൊയ്യാന്‍ Easy Mixed പച്ചക്കറി കൃഷി രീതി

ഓഹരി വിപണിയിലെ  പച്ചക്കറി കൃഷി രീതി  !!!.

ഒന്നുകില്‍ നീളന്‍ പയര്‍ അല്ലെങ്കില്‍ പാവയ്ക്ക അല്ലെങ്കില്‍ ചുവപ്പന്‍ ചീര അല്ലെങ്കില്‍ ചതുര പയര്‍ അല്ലെങ്കില്‍ വെണ്ടയ്ക്ക അല്ലെങ്കില്‍ മുരിങ്ങയ്ക്ക അല്ലെങ്കില്‍ പാലക്ക് ചീര അല്ലെങ്കില്‍ പപ്പായ അല്ലെങ്കില്‍ പീച്ചിങ്ങ അല്ലങ്കില്‍ മത്തങ്ങ ,അല്ലെങ്കില്‍ തക്കാളി (തക്കാളി രസം ) അല്ലെങ്കില്‍ കോവയ്ക്ക . പിന്നെ ചേന ,ചേമ്പ് ,കാച്ചില്‍ ,വഴുതണ , തടിയന്‍ കാ , വാഴ കൂമ്പ് …എന്നിങ്ങനെ പോകുന്നു ! . എന്താ അത് പോരെ അത്യാവശ്യം രോഗം ഒന്നും വരാതെ ഊണിനൊപ്പം സുഭിക്ഷമായി ഭക്ഷിക്കാന്‍ ? എന്തിനു കീടനാശിനികള്‍ അടിച്ചതും അടിച്ചതാണോ അല്ലയോ എന്നൊന്നും അറിയാനാവത്തതുമൊക്കെ മൊത്തമായി വാങ്ങി നമ്മുടെ കാശും ആരോഗ്യവും കളയണം ?

അപ്പോള്‍ പറഞ്ഞു വന്നത് വേറൊന്നുമല്ല . ഉള്ള  കാപിറ്റല്‍ (പണം) കൊണ്ട്  ഒരുപാട് നല്ല ഓഹരികളിലായി കുറേശ്ശെ നിക്ഷേപിക്കുക . ഒരു 10-15  ശതമാനം ലാഭം കണ്ടാല്‍ ഉടന്‍ അങ്ങ് കാച്ചിയേക്കുക (വിളവെടുക്കുക ).  വാങ്ങിച്ച ഓഹരി പത്ത് ശതമാനത്തിലേറെ ഇടിഞ്ഞാല്‍ അപ്പോള്‍ വീണ്ടും അതിന്‍റെ പത്ത് എണ്ണം കൂടി വാങ്ങിച്ചു വിത്ത് പാകുക .(ആവറെജ് ചെയ്യുക ) ഇങ്ങനെ ഓഹരിയില്‍ കൃഷി യിറക്കിയാല്‍ ഉറപ്പായും  വലിയ റിസ്ക്‌ ഉണ്ടാവുകയില്ല .പരീക്ഷിച്ചു നോക്കു .പണം പോവില്ലന്ന് ഉറപ്പ് . അത്യാവശ്യം ലാഭവും കിട്ടും . എന്‍റെ  ഓഹരി Portfolio  ഞാന്‍ ഇപ്പോള്‍ ഏകദേശം നൂറോളം സ്ക്രിപ്പുകളിലാക്കി  നട്ട് ,നനച്ച്  ദിവസവും ഫലം എടുക്കുന്നു.

ഈ രീതിയിലുള്ള ഓഹരി കൃഷി കൊണ്ടുള്ള പ്രധാനപെട്ട ചില ഗുണങ്ങള്‍ എന്‍റെ കാഴ്ചപാടില്‍ .

1. പ്രധാന ആകര്‍ഷണം വലിയ തോതിലുള്ള റിസ്ക്‌ ഒഴിവാകുന്നു

2. രണ്ടാമത്തെ കാര്യം നമ്മുടെ കാപിറ്റല്‍ മൊത്തം ഏതാനും ചില സ്ക്രിപ്പുകളില്‍ കുടുങ്ങി പോകുന്നത് ഒഴിവാകുന്നു .

3. Average ചെയ്യുന്നത് എളുപ്പമാകുന്നു .

4. Effective SIP മോഡല്‍ ന്‍റെ മെച്ചം ലഭിക്കുന്നു .

5. ഇനിയിപ്പോള്‍ നിങ്ങള്‍ ഏതെങ്കിലും സ്ക്രിപ്പില്‍ കുടുങ്ങി പോയന്നു വരികയാണെങ്കില്‍ പോലും , ഉദാ : ഷെയര്‍ വാങ്ങിച്ച കമ്പനി ഒരു സുപ്രഭാതത്തില്‍ വലിയ ഒരു തകര്‍ച്ച ,നേരിടുന്നു ഓഹരിയുടെ വിലയില്‍ വലിയ ഒരു കൂപ്പ് കുത്തല്‍ വന്നാല്‍ പോലും വന്‍ Capital ബ്ലോക്കായി പോവാതെ ,ആവറെജ് ചെയ്തു Capital ന്ഷട്മുണ്ടാകാതെ ഊരി പോരാന്‍ സഹായിക്കുന്നു .

6 . പിന്നെ ശ്രദ്ധിച്ചാല്‍ കാണാം എല്ലാ ദിവസവും നമ്മുടെ ഓഹരി വിപണിയില്‍ ,അത് അന്നത്തെ ദിവസം നെഗറ്റീവ് ട്രെന്‍ഡ് ആയി കൊള്ളട്ടെ ,പോസിറ്റീവ് ട്രെന്‍ഡ് ഉള്ള ദിവസമായി കൊള്ളട്ടെ ( നിഫ്ടി യിലുള്ള -ഉദേശിക്കുന്നത് fundamentally സൌണ്ടായ സെക്ടറിയല്‍ ഓഹരികളില്‍ ഏതെങ്കിലുമൊക്കെ പച്ചയില്‍ ചാഞ്ചാടുന്നത് കാണാം ,ഒപ്പം മറ്റു ചിലത് ചുവപ്പിലും ചാഞ്ചാടുന്നത് കാണാം .അപ്പോള്‍ നമുക്ക് പച്ചയില്‍ ഉള്ളതിന്റെ കായ് കനികള്‍ അന്നത്തെ ദിവസം വിളവെടുക്കാം ,ചുവപ്പില്‍ ഉള്ളതിന് കുറച്ചു കൂടി പരിചരണം നടത്താം – അതായത് നല്ല വിലക്കുറവില്‍ കിട്ടുന്ന സമയത്ത് വാങ്ങി ആവറേജ് ചെയ്യാം .

7. മുകളിലെ ആറാമത്തെ പോയിന്റ് ഒന്ന് കൂടി ലളിതമാക്കി പറഞ്ഞാല്‍ ,വിപണിയിലെ എല്ലാ ദിവസത്തെയും വില വ്യത്യാസം നമുക്ക് മുതലാക്കാന്‍ സാധിക്കുന്നു. അത് മുകളിലോട്ടുള്ള കുതിപ്പ് ആയികൊള്ളട്ടെ ,താഴ്ച ആയികൊള്ളട്ടെ, ഏതാനും മൂന്നോ നാലോ സ്ക്രിപ്പുകളില്‍ പൈസ നിക്ഷേപിച്ച് അതിന്റെ വളര്‍ച്ചയും കാത്ത്  അതിനെ മാത്രം നീരിക്ഷിച്ച്  ദിവസങ്ങളും  മാസങ്ങളും കളയേണ്ട കാര്യമുണ്ടാവുന്നില്ല .

ഒരു പത്തമ്പത്  സ്ക്രിപ്പ് ഉണ്ടെങ്കില്‍ , നമുക്ക് ഒരു സ്ക്രിപ്പില്‍ അല്ലെങ്കില്‍ മറ്റൊരു സ്ക്രിപ്പില്‍ എന്തെകിലുമൊക്കെ കൃഷി ചെയ്ത് ദിവസം ആസ്വദിക്കാന്‍ സാദിക്കുന്നു .

8. എല്ലാ ദിവസവും വിളവെടുപ്പിന്റെയും ,കൃഷി പരിപാലനത്തിന്റെയും സംതൃപ്തി .

പിന്നെ ചിലര്‍ ചോദിച്ചു Fundamentally  സൌണ്ടായ കുറച്ചു സ്ക്രിപ്പ്കള്‍ എളുപ്പം പറയാമോയെന്ന് . അതിനാല്‍ ഞാന്‍ കൃഷി നടത്തുന്ന കുറച്ച് വിളകളുടെ പേരുകള്‍ താഴെ .

Maruthi,V-guard,Ambika Cotton, Century textiles,Loyd Electric, ITD Cementation,NCC,REC,South Indian Bank ,ICICI ,DCBBANK ,Cipla,Chennai Petro,LIC Housing,DHFL,Ashok leyland,Sun pharma,Wonderla,Federalbank,Asian Paints, Adf foods,Tvs Motors,Minda Corp,Yesbank, ,NBCC,Sterlite Tech, etc .are some of them.

പിന്നെ ഞാന്‍ പൊതുവേ അവലംബിക്കുന്ന പരിപാലന രീതി & വിത്ത് വിത രീതിയെ ക്കുറിച്ച് :

വെള്ളം നനയ്ക്കാനും ഷെയര്‍സ് ട്രാക്ക് ചെയ്യാനും അത്ര വലിയ പാടൊന്നുമില്ല .ആദ്യം ചെയ്തത് Fundamentally സൌണ്ട് ആയ ഏകദേശം 100 ളം സ്ക്രിപ്പുകള്‍ അതിന്റെ റിസള്‍ട്ട്‌ ഡേറ്റ് നോക്കി ഒര്‍ട്റില്‍ Zerodha വഴി ഒരു പത്ത് എണ്ണം വീതം വാങ്ങിയിടുക എന്നതായിരുന്നു .Zerodha  യിലൂടെ തന്നെ വാങ്ങാന്‍ കാര്യം നമുക്ക് portfolio പേജില്‍ ഒറ്റയിടിയ്ക്ക് ഒറ്റ വ്യൂവി ല്‍ എല്ലാ ഓഹിരികളുടെയും വില  fluctuations ഭംഗിയായി കാണാന്‍ പറ്റും എന്നതാണ് .

രണ്ടാമത് ചെയ്തത് വാങ്ങിയത് 10 ശതമാനമോ അതില്‍ കൂടുതാലോ ലാഭം ത്തില്‍ പച്ച കാണിക്കുമ്പോള്‍ അതിന്റെ 9 എണ്ണം അങ്ങ് തട്ടി .കുലയിലെ ഒരെണ്ണം അവിടെ portfolio പേജില്‍ നിര്‍ത്തും .നമ്മുക്ക് ആ ഓഹരിയുടെ വില ട്രാക്ക് ചെയ്യാന്‍ എളുപ്പം . പിന്നെ ചെയ്തത് വാങ്ങിയ ഓഹരികളില്‍ വില ഇടിഞ്ഞു പോയത് – ഒരു 10 % വരെ ഇടിഞ്ഞാല്‍ -എല്ലാ ദിവസവുമല്ല , ആ ദിവസങ്ങളില്‍ -ആ സ്ക്രിപ്പിന്റെ വിലയിടിയാനുള്ള പ്രത്യേകമായ നെഗറ്റീവ് റീസണ്‍ ഒന്നുമില്ലങ്കില്‍ ,ആ സ്ക്രിപ്പിന്റെ ഒരു പത്തു എണ്ണം വാങ്ങിക്കും .

 

എന്ത് കൊണ്ട് Zerodha  ?   Zerodha വഴി വാങ്ങാനുള്ള കാരണം ,(  brokerage  ആയി ഒരു നയാ പൈസയും സ്റ്റോക്ക്‌ ഡെലിവറിയ്ക്ക്   സെരോധയില്‍ കൊടുക്കേണ്ട . ഡെലിവറി പൂര്‍ണ്ണമായും  സവ്ജന്യം . കേന്ദ്ര സര്‍ക്കാരിന്‍റെയും സ്റ്റോക്ക്‌   എക്സ്ചേഞ്ച് ലെയും  ടാക്സ്  മാത്രമേ   കൊടുക്കേണ്ടതുള്ളൂ. )

50 /100  scrips ? Very difficult to track

Zerodha യില്‍ ഓഹരികളെ ട്രാക്ക് ചെയ്യാന്‍  യാതൊരു പാടുമില്ല .ഒരുപാടു ഈസി   ടൂള്‍സ്  ഉണ്ട്  സെരോധയില്‍ .സിമ്പിള്‍  ന്യൂസ്‌ updates മുതല്‍  Live  Stock Charting tools വരെ ഉണ്ട്  .

കൂടാതെ  അപ്പപ്പോള്‍  ഉള്ള എക്സ്ചേഞ്ച്   updates അറിയാന്‍ മറ്റൊരു method കൂടി പറഞ്ഞു തരാം .

NSE യുടെ സൈറ്റ്  ല്‍ കയറി ഒരു ഫ്രീ (MY NSE)  അക്കൗണ്ട്‌ create ചെയ്ത് വാങ്ങിയ വിലയും തീയതിയും വച്ച് ഒരു portfolio ഉണ്ടാക്കുക .There it is very simple to track in a small page .  സ്ക്രിപ്പില്‍ ഒന്ന്ക്ലിക്ക് ചെയ്താല്‍ ഓഹരിയെ സംബന്ധിച്ച അപ്പപ്പോള്‍ ഉള്ള വിവരങ്ങള്‍ ലഭിക്കും .ഓഹരിയെ സംബന്ധിച്ച A 2 Z കാര്യങ്ങളും exchange ല്‍ update mandatory ആണ്. പലപ്പോഴും money control കാര് അറിയും മുന്‍പേ പോലും പല കാര്യങ്ങളും അവിടെ നിന്ന് നമുക്ക് അറിയാന്‍ പറ്റും.

പക്ഷെ ഇത്രേം ഒക്കെ വാങ്ങണമെങ്കില്‍ കയ്യില്‍ ഇമ്മിണി കായി വേണ്ടേ…. 1-2 ലക്ഷം മാത്രം വെച്ച് ഇത്രേം വാങ്ങി ഇടാന്‍ പറ്റില്ലല്ലോ? ഒരു മില്ല്യൻ എങ്കിലും വേണ്ടി വരില്ലേ ?

വേണ്ട !, എന്തിന് നിങ്ങളുടെ കയ്യില്‍ ഒരു ലക്ഷം രൂപയെ ഉള്ളുവെന്ന് കരുതുക .2500  രൂപ ശരാശരി വച്ച് ഒരു  നാല്പത് സ്ക്രിപ്പ് വാങ്ങാന്‍ പറ്റില്ലേ ? ഒറ്റയടിക്ക് നാല്പത് സ്ക്രിപ് വാങ്ങണം എന്നല്ല  ഉദേശിക്കുന്നത് . കാലാവസ്ഥയുടെ അനുകൂലത -അല്ലെങ്കില്‍ പ്രതികൂലതയനുസരിച്ചും ,ഫലത്തിന്റെ  അനുഭവത്തിലെ റിസള്‍ട്ട്‌ സ് അനുസരിച്ചും സ്ക്രിപ്പുകളുടെ എണ്ണം അല്പാല്പം കൂട്ടുകയോ കുറയ്ക്കുകയോ ആവാം .

മറ്റൊരു കാര്യം സംഗ്രഹമായി പറയുവാനുള്ളത് :

NB : നിയമ പ്രകാരമുള്ള മുന്നറിയിപ്പ്  :Do your own research before buying .ഓഹരി നിക്ഷേപം  ലാഭ നഷ്ട സാധ്യദകള്‍ക്ക്  വിധേയം .

എന്‍റെ സിലക്ഷന്‍ വച്ച് മാത്രം ഓഹരികള്‍ വാങ്ങണം എന്ന് പറയുന്നില്ല .മറ്റൊന്ന് ഒരിക്കലും ഓരോഹരിയും ചാടി കയറി ഒറ്റയടിക്ക് ബള്‍ക്ക് ആയിട്ട് വാങ്ങരുത് .വില കുറഞ്ഞു നില്കുബോള്‍ മാത്രമേ Enter ചെയ്യാവു . എല്ലാ Quarterly റിസള്‍ട്ട്‌ Date നും ഒരു  രണ്ട് മൂന്നാഴച്ച മുന്നേ എന്റര്‍ ചെയ്താല്‍ , റിസള്‍ട്ട്‌ ഡേ അടുപ്പിച്ച് വില വര്‍ധിക്കുമ്പോള്‍ വിറ്റ് മാറാം.മുകളിലെ മിക്കവാറും എല്ലാ ഓഹരിയ്ക്കും ഒരു സൈക്ലിക് പ്രൈസ് റേഞ്ച് ഉണ്ട് .അത് മനസ്സിലാക്കി ശേഷം Low യില്‍ വരുമ്പോള്‍ enter ചെയ്യാന്‍ ശ്രമിക്കുക. ഏതാണ്ട് സൈക്ലിക്ക് price ന്‍റെ ഹൈ അടുപ്പിച്ചു വില്ക്കുക .

ഇപ്പോള്‍ എന്‍റെ ഈ കൃഷി രീതിയ്ക്ക് മറ്റൊരു മെച്ചം  കൂടി വന്നു ചേര്‍ന്നിട്ടുണ്ട് .  ഇപ്പോള്‍ ഈ കൃഷി  Zerodha  വഴിയാക്കിയതിനാല്‍  ബ്രോക്കറെജിന്  അഞ്ചു പൈസ ചിലവുമില്ല .കാരണം മറ്റൊന്നുമല്ല .സെരോധ പോലെയുള്ള discount brokerage ല്‍ കളിച്ചാല്‍ മാത്രമേ ഈ ഡെയിലി പച്ചക്കറി കൃഷി നല്ല രീതിയില്‍ ലാഭകരമാകു  .സെരോധയില്‍ ഇപ്പോള്‍ സ്റ്റോക്ക്‌ ഡെലിവറി പൂര്‍ണ്ണമായും സവ്ജന്യമാണ്  എന്നത്  തന്നെ . Zerodha യില്‍  അക്കൌണ്ട് എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് താഴെയുള്ള ലിങ്ക്  നോക്കാം .

Open an account in Zerodha,Click Here…

 

Related posts

Leave a Comment