ഇപ്പോള്‍ ഇന്റര്‍നെറ്റും സ്മാര്‍ട്‌ഫോണും മൊബൈലും കാഷ് ലെസ്സ് ആകാം

 

ക്യാഷ് ലെസ്  ട്രാന്‍സാക്ഷനുകള്‍ സജീവമായതോടെ പുതിയ രീതിയിലുള്ള   കാഷ്  ലെസ്സ്  സര്‍വ്വീസുമായി രാജ്യത്തെ മുന്‍നിര  ഇ-പേയ്മെന്‍റ്  സേവനമായ പേ ടിഎം രംഗത്തെത്തി. പേ ടിഎം സര്‍വ്വീസുകള്‍ ഇനി മുതല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഉപയോഗിക്കാം.

സാധാരണ ഫോണുള്ളവര്‍ക്കും ഈ സേവനം ലഭിക്കും. ഒരിക്കല്‍ ഇന്റര്‍നെറ്റിന്റെ
സഹായത്തോടെ സ്മാര്‍ട്ട്‌ഫോണിലോ കംപ്യൂട്ടറിലോ പേ ടിഎം അക്കൗണ്ട് ആരംഭിച്ചാല്‍ പിന്നെ ഇന്റര്‍നെറ്റ് കൂടാതെയും ഇടപാടുകള്‍ നടത്താം.

പേടിഎം എങ്ങനെ ഉപയോഗപ്പെടുത്താം?

ഇതിനായി പ്രത്യേക ടോള്‍ ഫ്രീ നമ്പരും ആരംഭിച്ചിട്ടുണ്ട്. പണമിടപാടുകള്‍ നടത്താനായി 1800 1800 1234 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മതിയാവും. പേ ടിഎം-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരില്‍ നിന്നുമാണ് വിളിക്കേണ്ടത്.

ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും തുടര്‍ന്ന് പേ ടിഎം പിന്‍ നമ്പരും ടൈപ്പ് ചെയ്യുന്നതോടെ പേമെന്റ് പൂര്‍ത്തിയാവും.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് പേ ടിഎം തങ്ങളുടെ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത ഗ്രാമങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കും പേ ടിഎമ്മിന്റെ പുതിയ ഫീച്ചര്‍ കൂടുതല്‍ പ്രയോജനം ചെയ്യും.

Related posts

Leave a Comment