മുംബൈ :ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കില്ല. സര്‍ക്കാറുമായി ബന്ധപ്പെട്ട നികുതികള്‍ സ്വീകരിക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്നുവരെ അവധി ദിവസങ്ങളിലടക്കം തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. ക്ലോസിംഗ് നടപടികളെ ബാധിക്കുമെന്നതിനാലാണ് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് അറിയിച്ചത്. എസ്ബിടി-എസ്ബിഐ ലയനം പ്രാബല്യത്തില്‍ വരുന്നതും ഏപ്രില്‍ ഒന്നിനാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് വലിയ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന കാരണത്താലാണ് ആര്‍ബിഐ ഉത്തരവില്‍ മാറ്റം വരുത്തിയത്.
Read MoreDay: March 30, 2017
വമ്പിച്ച വാഹന ആദായ വില്‍പ്പന!,ബൈക്കിനു 20,000 രൂപ ,സ്കൂട്ടറിനു 15,000 വരെ വിലക്കുറവ്
കൊച്ചി : രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ ബിഎസ് 3 വാഹനങ്ങൾ നിരോധിക്കാനുള്ള അന്തിമ തീരുമാനം വന്നതോടെ സ്റ്റോക്ക് വിറ്റഴിക്കാൻ വാഹന നിർമാതാക്കൾ വൻതോതിൽ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു. ഹീറോ മോട്ടോർകോർപ്, ഹോണ്ട, സ്കൂട്ടർ ഇന്ത്യ തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കളാണ് 20,000 രൂപവരെ വിലക്കിഴിവുമായി രംഗത്തുള്ളത്. 6.71 ലക്ഷം ബിഎസ് 3 ഇരുചക്രവാഹനങ്ങളാണ് വിവിധ പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്നത്. ഇരുചക്ര വാഹന വിപണിയിൽ മുൻനിരയിലുള്ള ഹീറോ മോട്ടോർകോർപ് 20,000 രൂപവരെയാണ് വിലക്കിഴിവ് നൽകുന്നത്. സ്കൂട്ടറുകൾക്ക് 15,000 രൂപയും പ്രീമിയം ബൈക്കുകൾക്ക് 7,500 രൂപയും എൻട്രി ലെവൽ ബൈക്കുകൾക്ക് 10000 രൂപയുമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹോണ്ടയും സ്കൂട്ടർ ഇന്ത്യയും ബിഎസ് 3 വാഹനങ്ങൾക്ക് നൽകുന്നത് പരമാവധി 10,000 രൂപവരെ വിലക്കിഴിവാണ്. ഇരുചക്രവാഹന വിപണിയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വിലക്കിഴിവുമായാണ് വാഹന നിർമാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ബി എസ് 3 & ബി എസ്…
Read More