മുംബൈ: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച മുന്നേറ്റം നടത്തി.
നിഫ്റ്റി ഇതാദ്യമായി 11,000 കടന്നു. 341.97 പോയന്റ് നേട്ടത്തില്‍ 36,139.98ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 117.50 പോയന്റ് ഉയര്‍ന്ന് 11,083.70ലുമെത്തി.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തികശക്തിയാകുമെന്ന ഐഎംഎഫിന്റെ റിപ്പോര്‍ട്ടാണ് വിപണിക്ക് കുതിപ്പേകിയത്. യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചു.