Zerodha Kollam Partner Point
Municipal Corporation Building,First Floor ,Kadappakkada, Kollam
Mob : 9447 966768 / ,e-mail : keralabrandsonline@gmail.com
ലക്ഷങ്ങള്‍ നേടാന്‍, ലക്ഷ്യമറിഞ്ഞ് നിക്ഷേപിക്കാം !
എന്താണ് ഈ പറയുന്ന ഓഹരി വിപണി ?
ലളിതമായി പറഞ്ഞാല്‍ ഓഹരി വിപണയെന്നാല് നമ്മള് നിത്യവും ഉപയോഗിക്കുന്ന ഉത്പ്പനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ ലിസ്റ്റ് ചെയ്ത ഓഹരികള്‍ നിയമ സാധുതയോടെ വാങ്ങാനും വില്ക്കാനുമുള്ള ചന്ത അഥവാ മാര്‍ക്കറ്റ്.
ഓഹരികള്‍ക്ക് ഉദാഹരണം : V-Guard ,Kitex, Bajaj, Maruthi,Colgate,Idea
എന്തിനാണ് ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കുന്നത് ?.
നല്ല ലാഭമുണ്ടാക്കാന്‍ , സമ്പാദ്യം വളര്‍ത്താന്‍ , ടാക്സ് ലാഭിയ്ക്കാന്‍ . ബാങ്ക് നിക്ഷേപം, വസ്തു ,സ്വര്‍ണ്ണം എന്നിവയില്‍ നിന്നു വ്യതസ്ത /വേറിട്ട നിയമാനുസൃതമായ നിക്ഷേപം എന്ന നിലയില്‍ . വ്യക്തികളുടെ കയ്യില്‍ ഉള്ള പണം/ മൂലധനം രാജ്യ വികസനത്തിന് ഉപയോഗിക്കാന്‍ പറ്റുന്നു. അങ്ങനെ രാഷ്ട്ര നിര്‍മ്മാണത്തില്‍ നമുക്കും നമ്മുടെതായ പങ്ക് വഹിയ്ക്കാന്‍ സാധിയ്ക്കുന്നു .കമ്പനികള്‍ വളരുമ്പോള്‍ നമ്മള് വാങ്ങിച്ച ഓഹരികളും വളരുന്നു ,അവയുടെ വിലയും (ഓഹരി മൂല്യവും ) വര്‍ദ്ധിയ്ക്കുന്നു .അങ്ങനെ നമ്മുടെ നിക്ഷേപവും വളരുന്നു .
ഉദാഹരണത്തിന് 2001 ആഗസ്റ്റ് മാസത്തില്‍ ഓഹരിയൊന്നിന് കേവലം 500 രൂപ മാത്രമുണ്ടായിരുന്ന നമ്മള്ക്കെല്ലാമറിയാവുന്ന MRF ടയര്‍ കമ്പനിയുടെ ഇന്നത്തെ (2017 -October) ഒരു ഓഹരിയുടെ വില 63,200 രൂപയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ടാവുയിരിക്കുമെങ്കിലും അതാണ് സത്യം .
ഓഹരി വ്യാപാരം / ട്രേഡിംഗ് എന്നു പറഞ്ഞാല്‍ എന്താണ് ?
ലളിതമായി പറഞ്ഞാല്‍ കുറഞ്ഞ വിലയ്ക്കു ഓഹരി വാങ്ങി ,കൂടിയ വിലയ്ക്ക് വില്ക്കല് . ഉദാഹരണത്തിന് ഇന്ന് X എന്ന് പേരുള്ള ഒരു കമ്പനിയുടെ അമ്പത് രൂപ വില വരുന്ന 10 ഓഹരികള്‍ നിങ്ങള്‍ വാങ്ങിയെന്നിരിക്കട്ടെ . നിങ്ങളുടെ മുതല്‍ മുടക്ക് 500 രൂപ . ആ ഒഹരിയുടെ വില നാളെ 60 രൂപയായി ഉയര്‍ന്നു എന്നുമിരിക്കട്ടെ .നിങ്ങള്‍ 50 രൂപ നിരക്കില്‍ ഇന്നലെ വാങ്ങിയ 10 ഓഹരികള്‍ ഇന്ന് 60 രൂപയ്ക്ക് വില്ക്കുമ്പോള് നിങ്ങളുടെ ലാഭം 500-600 = രൂപ 100 .ഇനി നിങ്ങള്‍ 10 എണ്ണത്തിനു പകരം 1000 ഓഹരികള്‍ ആയിരന്നു വാങ്ങിയിരുന്നത് എങ്കില്‍ നിങ്ങളുടെ ഒറ്റ ദിന ലാഭം രൂപ 10,000 . ( ഇതില്‍ അല്പം തുക ബ്രോക്കറെജ് കമ്മിഷന് ,എക്സ്ചേഞ്ച് ചാര്‍ജ് സ് , ടാക്സ് എന്നിവ പോകും )
ഓഹരി വിപണിയില്‍ നിക്ഷേപിയ് ക്കല്‍ എന്ന് പറയുന്നത് എന്താണ് ?
ലളിതമായി പറഞാല്‍ ദീര്‍ഘകാലം അല്ലെങ്കില്‍ ഹൃസ്സ കാലം നമ്മള്‍ക്ക് ഇഷ്ട്ടമുള്ള ഒരു കമ്പനിയുടെ ,
അല്ലെങ്കില്‍ അനേകം കമ്പനികളുടെ ഓഹരികള്‍ വാങ്ങി കൈവശം വയ്ക്കല്‍ .
ദീര്‍ഘകാല നിക്ഷേപം എന്നാല്‍ :
ഉദാ: 1980 ല്‍ നിങ്ങള്‍ വിപ്രോ എന്ന കമ്പനിയുടെ 100 ഓഹരി കള്‍ (അന്നത്തെ വില ഓഹാരിയൊന്നിന് 100 രൂപ ) 10000 രൂപ മുടക്കി വാങ്ങിയിട്ടൂണ്ടായിരിന്നുവെന്നിരിയ്ക്കട്ടെ . വിപ്രോയുടെ ഇന്നത്തെ ഓഹരി വില അനുസരിച്ച് അന്നത്തെ നിങ്ങളുടെ 10000 രൂപയുടെ നിക്ഷേപ് മുല്യം ഇന്ന് 534 കോടി രൂപയായി മാറുമായിരുന്നു .
ഹൃസ്വകാല നിക്ഷേപം : ഇന്ന് വാങ്ങി ഇന്ന് വില്‍ക്കാം . അതിനെ ഡേ ട്രേഡിംഗ് എന്ന് വിളിക്കുന്നു .
ഇന്ന് വാങ്ങി നാളെ ,അല്ലെങ്കില്‍ രണ്ടു ദിവസം ,ഒരാഴ്ച ,ആറു മാസം കഴിഞ്ഞ് ,ഇങ്ങനെ ഓഹരി വാങ്ങി വില്‍ക്കുന്നതിനെ ഹൃസകാല നിക്ഷേപം എന്ന് പറയാം .
ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കാന്‍ / ട്രേഡിംഗ് നടത്താന്‍ എന്ത് ചെയ്യണം ?
ഓഹരി വാങ്ങുന്നതിന് ,വാങ്ങുവാന്‍ പോകുന്നയാളിന് ഒരു ബാങ്ക് അക്കൗണ്ട്, ഒരു ട്രേഡിങ് അക്കൗണ്ട്, ഒരു ഡീമാറ്റ് അക്കൗണ്ട് എന്നിങ്ങനെ മൂന്ന് അക്കൗണ്ടുകള്‍ ആവശ്യമാണ്.
ബാങ്ക് അക്കൗണ്ട് എന്തിന് :
ഓഹരികള്‍ വാങ്ങുന്നതിന് പണം കൈമാറാനും വില്ക്കുമ്പോള് പണം സ്വീകരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളത്. നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ടാണെങ്കില്‍ അനായാസം പണം കൈമാറാനും ഓഹരി വാങ്ങാനും കഴിയും.
ട്രേഡിങ് അക്കൗണ്ട് :
സ്റ്റോക്ക് എക്സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക.
ഉദാ: Zerodha . (Zerodha Kollam Partner Point ,Kadappakkada,Kollam helpline no : 9447 966768 )
ഓണ്‍ലൈന്‍ ആയി Zerodhaയുടെ അക്കൌണ്ട് എടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .
ഡീമാറ്റ് അക്കൗണ്ട് :
നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതുപോലെ ഓഹരികള്‍ സൂക്ഷിക്കുന്ന ഇടമാണ് ഡീമാറ്റ് അക്കൗണ്ട്. ഓഹരി വാങ്ങിയാല്‍ നിങ്ങളുടെ പേരിലുള്ള ഡീമാറ്റ് അക്കൗണ്ടിലാണ് വരവ് വയ്ക്കുക. അതുപോലെതന്നെ വിറ്റാല്‍ അക്കൗണ്ടില്‍നിന്ന് പ്രസ്തുത ഓഹരി പിന്‍വലിക്കുകയും ചെയ്യും. നിക്ഷേപകന് നേരിട്ടല്ല, ഓഹരി ബ്രോക്കര്‍ വഴിയാണ് ഡീമാറ്റ് അക്കൗണ്ട് എടുക്കുക.
ഓണ്‍ലൈന്‍ അക്കൗണ്ട് :
ഓഹരി ഇടപാടുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയില്‍ കുതിപ്പ് തന്നെയുണ്ടായിട്ടുണ്ട്. നിക്ഷേപകന് ഓണ്‍ലൈനായി ഓഹരി വാങ്ങാനും വില്‍ക്കാനും കഴിയും. കംപ്യൂട്ടര്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഇത് സാധ്യമാണ്. ആരെയും ആശ്രയിക്കാതെ നേരിട്ടുതന്നെ ടെര്‍മിനലില്‍നിന്ന് ഓഹരി വാങ്ങാന്‍ ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ കഴിയും. ഓഹരി വിലയുടെ നീക്കങ്ങള്‍ നേരിട്ട് കാണുകയുമാകാം. യാത്രയിലാണെങ്കില്പോലും ഓഹരി വാങ്ങാനും വില്‍ക്കാനും മൊബൈല്‍ ആപ്പ് സഹായിക്കും.
ഓണ്‍ലൈന്‍ ആയി Zerodha അക്കൌണ്ട് എടുക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .
ഓഹരി വിപണിയില്‍ നിക്ഷേപിയ്ക്കാന്‍ എത്ര പണം ? :
വെറും 500 രൂപ കൊണ്ടും തുടങ്ങാം ..! സെരോധയില്‍ ഒരു ട്രേഡിംഗ് A/c എടുക്കുന്നതിനും ,സവ്ജന്യ Real time ലൈവ് trading ക്ലാസ്സ്കള്ക്കും ഇന്ന് തന്നെ , ഇപ്പോള്‍ തന്നെ വിളിക്കു : 9447 966768
മ്യൂച്ചല്‍ ഫണ്ട്സ് ,ബോണ്ട്സ് , ഈ.ടി.എഫ് ,കമ്മോടിറ്റി ട്രേഡിംഗ് തുടങ്ങിയ മറ്റനേകം നിക്ഷേപ വ്യാപാര രീതികളും ഓഹരി വിപണിയില്‍ ഉണ്ട് . ഇവയെല്ലാം സെരോധയിലൂടെ ഒറ്റ ട്രെഡിംഗ് അക്കൌണ്ടിലൂടെ ലഭ്യമാണ് .
Zerodha Kollam Partner Point
Municipal Corporation Building
First Floor ,Kadappakkada ,Kollam
Ph : 0474-2747768 , Mob :94479 66768
email : keralabrandsonline@gmail.com
Zerodha യുടെ ചില മികച്ച സവിശേഷതകള്‍ :-
Technology first brokerage firm.
India’s best trading technology
Lowest brokerage costs.
Brokerage free for delivery
Completely transparent with no hidden charges or conditions.
Credibility of having run the business successfully over the last 7 years with 4 lakh+ clients.
Best Customer Support.