എല്ലാ മാസവും കച്ചവടം ചെയ്തോ, ശമ്പളം വഴിയോ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന പണം പൂർണമായും ചെലവാക്കാതെ കുറച്ചൊക്കെ മിച്ചം പിടിക്കുന്നവർ ആ പണം എവിടെ നിക്ഷേപിക്കണം എന്ന് ആലോചിക്കാറുണ്ട്. ചിലർ ഓഹരി, ചിലർ സ്വർണം, ചിലർ സ്ഥിര നിക്ഷേപം (ഫിക്സഡ് ഡെപ്പോസിറ്റ് ), മറ്റു ചിലർ മ്യൂച്ചൽ ഫണ്ട്, വേറെ ചിലർ ചിട്ടി ഒക്കെ ചേരാറുണ്ട്. ഇതേ പണം ബാങ്ക് അകൗണ്ടിൽ തന്നെ കിടന്നാൽ അതിനു ലഭിക്കുന്ന പലിശ വെറും 3 .5 % മാത്രമാണ് എന്നതാണ് അതിനു കാരണം. ചിലർ മുകളിൽ പറഞ്ഞ ഏതെങ്കിലുമൊക്കെയും , മറ്റു ചിലർ ഒന്നിൽ കൂടുതൽ മാർഗങ്ങളും തെരഞ്ഞെടുക്കും. എന്റെ കാഴ്ചപ്പാടിൽ ഒരു കാരണവശാലും സ്വർണം വാങ്ങരുത്, ഞാൻ വാങ്ങാറില്ല. സ്വർണത്തിനു പകരം നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങണം. മിച്ചമുള്ളതിന്റെ ചുരുങ്ങിയത് 30 % എങ്കിലും ഓഹരികളിൽ തീർച്ചയായും നിക്ഷേപിക്കണം.…
Read MoreDay: January 13, 2018
JIO യുടെ ഏറ്റവും പുതിയ പ്ലാനുകളും ഓഫറുകളും ഇവിടെ അറിയാം
മുംബൈ: റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യൂഇയര്‍ 2018’ ഓഫറിന് കീഴില്‍ 149 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. കൂടാതെ ജിയോയുടെ നിലവിലുള്ള എല്ലാ ഒരു ജിബി ഡാറ്റാ പ്ലാനുകള്‍ക്കും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ 50 രൂപ വിലക്കിഴിവ് എന്നിങ്ങനെ രണ്ട് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഇത് കൂടാതെ ജിയോയുടെ 399 രൂപയുടെ പ്ലാനില്‍ 20 ശതമാനം അധിക ഡാറ്റയും രണ്ട് ആഴ്ച അധികം വാലിഡിറ്റിയും ലഭിക്കും. നിലവില്‍ 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. രണ്ട് ആഴ്ചകൂടി അധികം ലഭിക്കുമ്പോള്‍ ഇത് 84 ദിവസമായി വര്‍ധിക്കും. ജിബിയ്ക്ക് നാല് രൂപ എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക ഡാറ്റാ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജനുവരി ഒമ്പത് മുതലാണ് ഈ ഓഫറുകള്‍…
Read Moreഇന്ത്യന്‍ ഓഹരി സൂചികകൾ പുതിയ ഉയരം കുറിച്ച് കുതിപ്പ് തുടരുന്നു.
ഓഹരി വിപണിയില്‍ 2017 നേട്ടത്തിന്റെ വര്‍ഷമാണ്. 27 ശതമാനത്തിലേറെ നേട്ടമാണ് സെന്‍സെക്‌സും നിഫ്റ്റിയും നിക്ഷേപകന് സമ്മാനിച്ചത്. കുതിപ്പിന്റെ ഇടവേളകൾ മറികടന്ന് ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരം കുറിച്ചു. ബിഎസ്ഇ സെൻസെക്സ് 112 പോയന്റ് ഉയർന്ന് 34,615ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 10,682ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.4 പോയന്റ് ഉയർന്നു. ആംടെക് ഓട്ടോ, സുബ്രോസ്, സർദ എനർജി, അബാൻ ഓഫ്ഷോർ തുടങ്ങിയ മിഡ് ക്യാപ് ഓഹരികൾ 3-5ശതമാനം നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ലുപിൻ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, പവർ ഗ്രിഡ്, ഭാരതി…
Read More