GST യുടെ വയ്യാ വേലികളെ കുറിച്ച് ഒരു സംരഭകന്റെ അനുഭവ കുറിപ്പ് .
വാങ്ങുന്ന ഓരോ ബില്ലും അപ്ലോഡ് ചെയ്യണം .വിൽക്കുന്ന ഓരോ ബില്ലും മിനിമം ഫോൺ നമ്പറും അഡ്രസും വെച്ച് അപ്ലോഡ് ചെയ്യണം .പോരാ ഓരോ ഉത്പന്നത്തിന്റെയും HSN കോഡുംതെറ്റാതെ രേഖപ്പെടുത്തണം.രാജ്യത്തെ വ്യാപാരികൾ എല്ലാവരും ഇത് അപ്ലോഡ് ചെയ്യുമ്പോൾ സർവറിനു ഇത് താങ്ങാൻ പറ്റില്ല .അപ്പോൾ മിക്കസമയത്തും സെർവർ പണിമുടക്കും.
ദിവസങ്ങൾ മിനക്കെട്ടു അപ്ലോഡ് ചെയ്താൽ അപ്പോൾ വരും എറർ മെസ്സേജുകൾ .മിക്കവാറും HSN കോഡ് ശരി ആവാത്തതാവും കാരണം.എന്നാൽ സർക്കാർ സൈറ്റിൽ തിരഞ്ഞാൽ കോഡ് കൊടുത്തത് തന്നെ ആവും .അപ്പോൾ ഹെല്പ് ലൈനിൽ വിളിച്ചാൽ മിക്കവാറും പള്ളികാട്ടിലേക്കു സലാം പറഞ്ഞത് പോലെ ആകും.ഇനി കിട്ടിയാലോ അവര്ക് മറുപടി ഇല്ല .
അവസാനം സമാന ചേരുവ ഉള്ള ഉല്പന്നത്തിന്റ കോഡ് വെച്ച് കറക്കി കുത്തിയാൽ ചിലപ്പോൾ ശരി ആകും .ചില ഉൽപ്പന്നത്തിന് കോഡ് തന്നെ ആർക്കും അറിയില്ല .അതിൽ തന്ത്രം കാണിക്കുക അല്ലാതെ വഴി ഇല്ല .
ടാക്സ് പ്രാക്ടീഷണര്മാര് രാപകൽ പണി എടുത്താലും അപ്ലോഡ് പൂർത്തി ആവുന്നില്ല .രസം അവിടെ അല്ല .സർക്കാർ സംവിധാനത്തിന്റെയും രീതിയുടെയും കുഴപ്പം കാരണം കൃത്യ സമയത്തു അപ്ലോഡ് ചെയ്യാൻ ബഹുഭൂരിപക്ഷത്തിനും കഴിയില്ല . എന്നാൽ സമയ പരിധി കഴിഞ്ഞാൽ ഓരോ ദിവസവും 200രൂപ ഫൈൻ കൊടുക്കണം.ഇനി ഒരു കോടി വരെ ഇളവ് കൊടുത്തു എന്ന് വീമ്പ് ഇളകുന്നുണ്ടല്ലോ .അതൊരു തട്ടിപ്പ് ആണ് .ഒരു ഇളവും ഇല്ല .വൻകിട കാരൻ കൊടുക്കുന്നതിനേക്കാൾ ടാക്സ് ഇവർ കൊടുക്കണം.മൂന്നു മാസത്തിൽ ഒരിക്കൽ കണക്കു പൂർത്തി ആക്കി കൊടുത്താൽ മതി എന്നെ ഉള്ളൂ .
ഗഡുക്കൾ ഒഴിവാക്കി ഒന്നിച്ചാക്കി എന്നർത്ഥം.മൂന്നാം മാസം അവൻ തെണ്ടും.മാത്രമല്ല നാലോ അഞ്ചോ ആയിരം ടാക്സ് കൊടുക്കാൻ അവൻ ഒരാളെ അതിനായി വെക്കണം.ചുരുങ്ങിയത് മാസത്തിൽ പതിനഞ്ചായിരത്തിനു മുകളിൽ ചിലവ് വരും. പലർക്കും ഏഴാം മാസത്തെ ടാക്സ് മാത്രമേ അടക്കാൻ സാധിച്ചുള്ളൂ .അതിനും സാധിക്കാത്തവർ ഉണ്ട് .പല ഉല്പാദകരും ഉത്പാദനം വെട്ടിക്കുറച്ചു .ചിലരൊക്കെ ഇവിടെ നിർത്തി വിദേശത്തു മുതൽ മുടക്കാൻ പോയി.വ്യാപാരികളുടെ ഷട്ടറുകൾ താഴാൻ തുടങ്ങി .
കാർഷിക മേഖല മുമ്പേ തകർന്നു .ഇപ്പോൾ ഇതാ ഉല്പാദന മേഖലയും വ്യാപാര മേഖലയും തകർച്ചയിലേക് കൂപ്പു കുത്തുന്നു .ഇപ്പോഴും ഭരണ പ്രതിപക്ഷങ്ങൾക് വിഷയം പെണ്ണ് കേസുംഉത്തരേന്ത്യയിൽ താജ്മഹലും ആണ് .വ്യാപാരി നേതാക്കൾ സ്വീകരണം ഏറ്റു വാങ്ങുന്ന തിരക്കിൽ ആണ് .ആരെയും അലോസര പെടുത്താൻ ഉദ്ദേശമില്ല . സ്വിസ് ബേങ്കിൽ ഒളിപ്പിച്ചവർക് ബേജാർ ഉണ്ടാവില്ല .ഏത് നീതിപീഠത്തെയും ബോധ്യപ്പെടുത്താൻ പറ്റുന്ന വസ്തുതകൾ കയ്യിൽ ഇരിക്കെ ആ വഴിക്ക് ചിന്തിക്കാതെ ഒരു ദിവസം കട അടപ്പിച്ചു നാടകം കളിക്കുന്നവർ ഉണരുമോ ആവോ ?
Sameer Pallakkan