മുംബൈ : പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയിൽനിന്ന് ഇന്ത്യക്കാർ കൂട്ടത്തോടെ പിൻതിരിയുകയാണോ ?ഏറ്റവും പുതിയ കണക്കുകള് പ്രകാരം . ഓഹരി, ഓഹരി അധിഷ്ടിത മ്യൂച്വൽ ഫണ്ട് എന്നിവയിലേയ്ക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് അതാണ് സൂചിപ്പിക്കുന്നത്. 2017 സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം 37.6 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാർ ഓഹരിയിൽ നിക്ഷേപിച്ചത്.
ബാങ്ക് എഫ്ഡി യിലെത്തിയതാകട്ടെ 40.1 ലക്ഷം കോടിയും. എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടായത് വെറും 2.5 ലക്ഷം കോടി രൂപമാത്രം. 2016 സാമ്പത്തിക വർഷത്തിൽ ഈ അന്തരം എഴ് ലക്ഷം കോടി രൂപയായിരുന്നു. അന്ന് 36.8 ലക്ഷംകോടി രൂപ എഫ്ഡിയിലെത്തിയപ്പോൾ ഓഹരിയിൽ നിക്ഷേപമായെത്തിയത് 29.6 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ബാങ്ക് എഫ്ഡിയെ ഓഹരി നിക്ഷേപം കവച്ചുവെയ്ക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കൽ, ജിഎസ്ടി, ഓഹരി വിപണിയിലെ മുന്നേറ്റം തുടങ്ങിയവയാണ് ഇതിന് കാരണമായിപറയുന്നത്.
കാർവി പ്രൈവറ്റ് വെൽത്ത് പുറത്തുവിട്ട കണക്കുപ്രകാരം ആഭ്യന്തര നിക്ഷേപകർ ഓഹരിയിൽ പ്രതീക്ഷയർപ്പിച്ചുതുടങ്ങിയെന്
രാജ്യത്തെ വ്യക്തികളുടെ സമ്പത്തിലും ഈ കാലയളവിൽ വൻവർധനയാണുണ്ടായിട്ടുള്ളത്. 2017ൽ മൊത്തം സമ്പത്ത് 11 ശതമാനംകൂടി 344 ലക്ഷം കോടിയായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയോളം വർധിച്ച് 639 ലക്ഷം കോടിയാകുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. മുൻ സാമ്പത്തിക വർഷം വ്യക്തികളുടെ സമ്പത്ത് 14.6 ശതമാനം വർധിച്ച് 204 ലക്ഷം കോടിയായിരുന്നു. നേരിട്ടുള്ള ഓഹരി നിക്ഷേപത്തിൽ 26.8 ശതമാനമായിരുന്നുവർധന.
മ്യൂച്വൽ ഫണ്ടിൽ 39.2 ശതമാനവും സേവിങ്സ് നിക്ഷേപത്തിൽ 27.9 ശതമാനവും കറന്റ് അക്കൗണ്ട് ഡെപ്പോസിറ്റിൽ 39.7 ശതമാനം വർധനവുമാണുണ്ടായത്. നേരിട്ടുള്ള ഓഹരി നിക്ഷേപം, എഫ്ഡി, ഇൻഷുറൻസ്, സേവിങ്സ് നിക്ഷേപം എന്നിവയിലാണ് 66 ശതമാനം സമ്പത്തുമുള്ളത്. നിക്ഷേപ സ്ഥാപനങ്ങളുടേതുപോലെ സാധാരണക്കാർക്കും ഓഹരി നിക്ഷേപത്തിൽ വിശ്വാസംവന്നുതുടങ്ങിയതിന്റെ ലക്ഷണമായാണ് സാമ്പത്തിക വിദഗ്ധർ ഇതിനെ കാണുന്നത്. നേരിട്ടും മ്യൂച്വൽ ഫണ്ടുകൾവഴിയും ഓഹരിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് സാമ്പത്തിക വിദഗ്ദര് പറയുന്നു .