പുതിയ ഓഫറുമായി വീണ്ടും ജിയോ-ഹാപ്പി ന്യൂയർ പ്ലാൻ -2018: 199 രൂപയ്ക്ക് പ്രതിദിനം 1.2 ജി.ബി ഡാറ്റ സൗജന്യം

ന്യൂഡൽഹി: പുതിയ ഓഫറുമായി വീണ്ടും ജിയോ-ഹാപ്പി ന്യൂയർ പ്ലാൻ -2018. പുതിയ പ്ലാനുമായി ജിയോ വീണ്ടും രംഗത്തെത്തുന്നു. ജിയോ ഹാപ്പി ന്യൂയർ പ്ലാൻ -2018 എന്നപേരിൽ 199 രൂപയ്ക്ക് പ്രതിദിനം 1.2 ജി.ബി ഡാറ്റ ഉപയോഗിക്കാവുന്നതാണ് പ്ലാൻ. 28 ദിവസമാണ് കാലാവധി. ഇതോടൊപ്പം പരിധിയില്ലാതെ കോൾ, എസ്എംഎസ് സൗകര്യം എന്നിവയുമുണ്ടാകും. 299 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനിൽ ചേരുന്നവർക്ക് പ്രതിദിനം 2ജി.ബി വീതം ഉപയോഗിക്കാം. 28 ദിവസംതന്നെയാണ് ഈ പ്ലാനിന്റെയും കാലാവധി. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരെയും പുതിയ വരിക്കാരെയും ലക്ഷ്യമിട്ടാണ് താരതമ്യേന കുറഞ്ഞ താരിഫ് പ്ലാൻ ജിയോ അവതരിപ്പിക്കുന്നത്. നിലവിവിലുള്ള പ്രൈം വരിക്കാർക്കും പുതിയതായി ചേരുന്നവർക്കുമാണ് പ്ലാൻ ലഭ്യമാകുക.   താരിഫ് യുദ്ധത്തിന്റെ ഭാഗമായി ഭാരതി എയർടെൽ, ഐഡിയ, വൊഡാഫോൺ എന്നിവ 199 രൂപയുടെ പ്ലാൻ നേരത്തെ അവതരിപ്പിച്ചിരുന്നു. പ്രതിദിനം ഒരു ജി.ബിയാണ് ഈ പ്ലാൻ പ്രകാരം…

Read More