ഓണ്‍ലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് റെയില്‍വേ സർവീസ് ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: 2018 മാർച്ച് വരെ ഓണ്‍ലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് സർവീസ് ചാർജ് ഈടാക്കില്ല.

നോട്ട് അസാധുവാക്കലിനെ തുടർന്ന് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈൻ ബുക്കിംഗിന് സർവീസ് ചാർജ് സെപ്റ്റംബർ 30 വരെ ഒഴിവാക്കിയിരുന്നു. ഇതാണ് അടുത്തവർഷം വരെ നീട്ടിയിരിക്കുന്നത്.

ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിന് ഐആർസിടിസി 20 രൂപ മുതൽ 40 രൂപ വരെയാണ് ഈടാക്കിയിരുന്നത്. 2016 നവംബർ 23 മുതലാണ് ഐആർസിടിസി വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിന് സർവിസ് ചാർജ് ഒഴിവാക്കിയത്.

ഐആർസിടിസിയിലെ വരുമാനത്തിന്റെ 33 ശതമാനം ഓണ്‍ലൈൻ ബുക്കിംഗുകളിൽനിന്നു ശേഖരിച്ച സർവീസ് ചാർജിലാണ് ലഭിച്ചിരുന്നതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.

Related posts

Leave a Comment