സേവിങ്‌സ് അക്കൗണ്ടിൽ പണമുണ്ടോ? കൂടുതൽ പലിശനേടാൻ ഈവഴി സ്വീകരിക്കാം

കോവിഡ് വ്യാപനത്തിനിടയിലാണ് ഗൾഫിൽനിന്ന് ജോലിമതിയാക്കി സുരേഷ്ബാബു നാട്ടിലെത്തിയത്. ലഭിച്ച സമ്പാദ്യമെല്ലാം കൂട്ടിച്ചേർത്ത് നാട്ടിൽ ഒരുസംരംഭംതുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. തൽക്കാലം അതുവേണ്ടെന്നുവെച്ചു. ടൗണിൽ കുറച്ചുസ്ഥലംവാങ്ങി കടമുറികൾ പണിയാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഭാവി ജീവിതത്തിന് വാടകവരുമാനം ഉപയോഗിക്കാമല്ലോയെന്നാണ് ചിന്ത. അതിനായി നിരവധി സ്ഥലങ്ങൾ കണ്ടെങ്കിലും വിലകൊണ്ട് ഒത്തുവന്നില്ല. യോജിച്ചത്കിട്ടിയാൽ റെഡി ക്യാഷ് കൊടുത്ത് കച്ചവടമുറപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഒരുകോടി രൂപയോളംരൂപ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്.ബി അക്കൗണ്ടിലെ പണത്തിന്റെ ആദ്യഘഡു പലിശ ഈയിടെയാണ് അക്കൗണ്ടിൽ വരവുവെച്ചത്. നാമമാത്രമായ പലിശകണ്ടപ്പോൾ അതേക്കുറിച്ച് ബാങ്കിൽ തിരക്കി. എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന് വാർഷിക പലിശ 2.70ശതമാനംമാത്രമേ ഉള്ളൂവെന്ന് അപ്പോഴാണ് അറിയുന്നത്. നാലുശതമാനമെങ്കിലും പലിശ ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇനിയെന്തുചെയ്യും? എസ്ബി അക്കൗണ്ടിലെ പണം അവിടെതന്നെ സ്ഥിരനിക്ഷേപമാക്കിയാൽ ഒരുവർഷത്തേയ്ക്ക് അഞ്ചുശതമാനംപലിശ ലഭിക്കുമെന്ന് ബാങ്ക് മാനേജർ ഉപദേശിച്ചു. സ്ഥലംകണ്ടെത്തിയാൽ ഉടനെ പണംതിരിച്ചെടുക്കേണ്ടിവരുമെന്നതിനാൽ സുരേഷ് അതിനുമടിച്ചു. കാലാവധിയെത്തുംമുമ്പ്…

Read More