എല്ലാ മാസവും കച്ചവടം ചെയ്തോ, ശമ്പളം വഴിയോ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന പണം പൂർണമായും ചെലവാക്കാതെ കുറച്ചൊക്കെ മിച്ചം പിടിക്കുന്നവർ ആ പണം എവിടെ നിക്ഷേപിക്കണം എന്ന് ആലോചിക്കാറുണ്ട്. ചിലർ ഓഹരി, ചിലർ സ്വർണം, ചിലർ സ്ഥിര നിക്ഷേപം (ഫിക്സഡ് ഡെപ്പോസിറ്റ് ), മറ്റു ചിലർ മ്യൂച്ചൽ ഫണ്ട്, വേറെ ചിലർ ചിട്ടി ഒക്കെ ചേരാറുണ്ട്. ഇതേ പണം ബാങ്ക് അകൗണ്ടിൽ തന്നെ കിടന്നാൽ അതിനു ലഭിക്കുന്ന പലിശ വെറും 3 .5 % മാത്രമാണ് എന്നതാണ് അതിനു കാരണം. ചിലർ മുകളിൽ പറഞ്ഞ ഏതെങ്കിലുമൊക്കെയും , മറ്റു ചിലർ ഒന്നിൽ കൂടുതൽ മാർഗങ്ങളും തെരഞ്ഞെടുക്കും. എന്റെ കാഴ്ചപ്പാടിൽ ഒരു കാരണവശാലും സ്വർണം വാങ്ങരുത്, ഞാൻ വാങ്ങാറില്ല. സ്വർണത്തിനു പകരം നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങണം. മിച്ചമുള്ളതിന്റെ ചുരുങ്ങിയത് 30 % എങ്കിലും ഓഹരികളിൽ തീർച്ചയായും നിക്ഷേപിക്കണം.…
Read MoreCategory: ഓഹരി വിദ്യാലയം
ഓഹരി വിപണിയില്‍ ലാഭം കൊയ്യാന്‍ Easy Mixed പച്ചക്കറി കൃഷി രീതി
ഓഹരി വിപണിയിലെ പച്ചക്കറി കൃഷി രീതി !!!. ഒന്നുകില്‍ നീളന്‍ പയര്‍ അല്ലെങ്കില്‍ പാവയ്ക്ക അല്ലെങ്കില്‍ ചുവപ്പന്‍ ചീര അല്ലെങ്കില്‍ ചതുര പയര്‍ അല്ലെങ്കില്‍ വെണ്ടയ്ക്ക അല്ലെങ്കില്‍ മുരിങ്ങയ്ക്ക അല്ലെങ്കില്‍ പാലക്ക് ചീര അല്ലെങ്കില്‍ പപ്പായ അല്ലെങ്കില്‍ പീച്ചിങ്ങ അല്ലങ്കില്‍ മത്തങ്ങ ,അല്ലെങ്കില്‍ തക്കാളി (തക്കാളി രസം ) അല്ലെങ്കില്‍ കോവയ്ക്ക . പിന്നെ ചേന ,ചേമ്പ് ,കാച്ചില് ,വഴുതണ , തടിയന് കാ , വാഴ കൂമ്പ് …എന്നിങ്ങനെ പോകുന്നു ! . എന്താ അത് പോരെ അത്യാവശ്യം രോഗം ഒന്നും വരാതെ ഊണിനൊപ്പം സുഭിക്ഷമായി ഭക്ഷിക്കാന്‍ ? എന്തിനു കീടനാശിനികള്‍ അടിച്ചതും അടിച്ചതാണോ അല്ലയോ എന്നൊന്നും അറിയാനാവത്തതുമൊക്കെ മൊത്തമായി വാങ്ങി നമ്മുടെ കാശും ആരോഗ്യവും കളയണം ? അപ്പോള്‍ പറഞ്ഞു വന്നത് വേറൊന്നുമല്ല . ഉള്ള കാപിറ്റല്‍ (പണം) കൊണ്ട് ഒരുപാട് നല്ല ഓഹരികളിലായി…
Read Moreപുതിയ നിക്ഷേപകര്‍ അറിയാന്‍
നിങ്ങള്‍ ഓഹരി വിപണിയില്‍ ഒരു പുതിയ നിക്ഷേപകന് ആണോ?എങ്കില്‍,നിക്ഷേപിക്കുന്നതിനു മുന്‍പ്,ചുവടെ പറയുന്നവ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നു. 1.ലേശം ചീത്ത പേരുള്ള സ്ഥലം ആണ് ഓഹരി കമ്പോളം.ലാഭം നേടിയവരെക്കാൾ കൂടുതൽ നഷ്ടം വന്നവർ ഉള്ള സ്ഥലം.അതുകൊണ്ടു തന്നെ,വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ പിന്തുണ പ്രതീക്ഷിക്കണ്ട.കിട്ടിയാൽ,മഹാഭാഗ്യം. 2.നഷ്ടം ഉണ്ടാക്കുന്നത് ഒരു കലയാണ്.ലാഭം ഉണ്ടാക്കുന്നത് ശാസ്ത്രവും.വായിക്കാനോ പഠിക്കാനോ മിനക്കെടാതെ സ്ഥിരതയോടെ ലാഭം നേടാൻ കഴിയില്ല.mbbs പോലും ഇല്ലാത്ത ഡോക്ടർ സർജറി ചെയ്താൽ രോഗിക്ക് എന്ത് സംഭവിക്കുമോ,അതാണ് വിശകലനം ഇല്ലാതെ നടത്തുന്ന നിക്ഷേപത്തിന്റെ ഗതി. 3.നൂറു രൂപയുടെ പച്ചക്കറി വാങ്ങും മുൻപ്,നാം അതിന്റെ നിറവും മണവും ഗുണവുമൊക്കെ ശ്രദ്ധിക്കും.കഷ്ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങൾ മുടക്കും മുൻപ്,ഏറ്റവും കുറഞ്ഞത് കമ്പനികളുടെ അറ്റ ലാഭത്തിന്റെ കണക്കു എങ്കിലും അറിയണ്ടേ?ആരുടെ കമ്പനിയാണെന്നും,ഉത്പന്നങ്ങൾ എത്രമാത്രം വിറ്റു പോകുന്നുവെന്നും അറിയണ്ടേ?കഴിഞ്ഞ അഞ്ചു വർഷത്തെ ട്രാക്ക് റിക്കോർഡ് എങ്കിലും മനസിലാക്കേണ്ടേ? 4.ഒരു ലോട്ടറി എടുക്കുന്ന…
Read Moreഓഹരി നിക്ഷേപവും ,മേടിയ്ക്കലും വില്‍ക്കലും എങ്ങനെ തുടങ്ങാം?
ഇന്ത്യയില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമാണ്. വിപണിയെക്കുറിച്ച് കാര്യമായ അറിവില്ലാത്തതാണ് ഇതിന് പ്രധാന കാരണം. വിപണിയെക്കുറിച്ച് അറിയലാണ് നിക്ഷേപകനാകുന്നതിന്റെ ആദ്യപടി. ഓഹരി നിക്ഷേപത്തില്‍ താല്പര്യമുള്ളവര്ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിപണിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കാനുള്ള ഉദ്യമമാണ് `ഓഹരി വിദ്യാലയം ‘. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമെ ഓഹരി ഇടപാട് നടത്താനാകൂ. ഇതിനായി ആദ്യം വേണ്ടത് ട്രേഡിങ്ങ് എക്കൗണ്ടും ഡീമാറ്റ് എക്കൗണ്ടുമാണ്. ട്രേഡിങ്ങ് എക്കൗണ്ട് പണമിടപാടുകള്‍ക്കും ഡീമാറ്റ് എക്കൗണ്ട് ഓഹരി ഇടപാടുകള്‍ക്കുമാണ്. ഈ എക്കൗണ്ടുകള്‍ തുടങ്ങാന്‍ പാന്‍ കാര്‍ഡ്, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് എക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ നല്‍കണം. ബ്രോക്കറുടെ ഓഫീസില്‍ പോയോ, ഫോണ്‍ വഴിയോ, ഓണ്‍ലൈനായോ (ഭാവിയില്‍ മൊബൈല്‍ ഫോണ്‍ വഴിയും) ഓഹരി ഇടപാടുകള്‍ നടത്താം. എക്കൗണ്ട് തുടങ്ങാന്‍ നിശ്ചിത തുക നല്‍കേണ്ടതുണ്ട്. ഓഹരി ഇടപാടുകള്‍…
Read More