മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും തുടങ്ങാം

എസ്‌ഐപി എന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ നിക്ഷേപിച്ച് തുടങ്ങണമെന്ന് അറിയാത്തവരാണേറെയും.

എസ്‌ഐപിയായി ദിനംപ്രതിയോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ, മൂന്നുമാസം കൂടുമ്പോഴോ ഒക്കെ നിക്ഷേപിക്കാന്‍ അവസരമുണ്ട്. കാലാകാലങ്ങളില്‍ ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം മറികടക്കാന്‍ എസ്‌ഐപിയിലൂടെ കഴിയും.

അനായാസം ആര്‍ക്കും ഓണ്‍ലൈനിലൂടെ എസ്‌ഐപി തുടങ്ങാം. അതിനുള്ള മാര്‍ഗങ്ങളിതാ.

രേഖകള്‍
പാന്‍കാര്‍ഡ്, വിലാസം തെളിയിക്കുന്നരേഖ(ഡ്രൈവിങ് ലൈസന്‍സോ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റോ, യൂട്ടിലിറ്റി ബില്ലോ മതി), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക്. (നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള ബാങ്ക് വിവരങ്ങള്‍ ചെക്ക് ബുക്കിലുണ്ടാകും). ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും ഒരുവര്‍ഷം 50,000 രൂപവരെ നിക്ഷേപിക്കാന്‍ ആധാര്‍ രജിസ്‌ട്രേഷന്‍ വഴി അനുവദിക്കുന്നുണ്ട്.

കെവൈസി
ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസിയുടെ അടിസ്ഥാനം. പേര്, ജനനതിയതി. മൊബൈല്‍ നമ്പര്‍, വിലാസം എന്നീ വിവരങ്ങളാണ് കെവൈസി ഫോം പൂരിപ്പിക്കാന്‍ വേണ്ടത്. കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ മതി. എല്ലാ മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ കഴിയും.

ഇ-കെവൈസി ചാനല്‍ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഓണ്‍ലൈനിലൂടെ ചെയ്യുകയാണെങ്കില്‍, പാന്‍ കാര്‍ഡിന്റെ കോപ്പി, വിലാസം തെളിയിക്കുന്ന രേഖയുടെ കോപ്പി എന്നിവ അപ് ലോഡ് ചെയ്യണം. അതിനുശേഷം ഫോണില്‍വിളിച്ച് നിങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കും.

ഓണ്‍ലൈനില്‍ എസ്‌ഐപി തുടങ്ങാം

കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം, നിക്ഷേപിക്കാനുദ്ദേശിക്കുന്ന ഫണ്ടിന്റെ വെബ്‌സൈറ്റിലെത്തി   ‘രജിസ്റ്റര്‍ നൗ‘ അല്ലെങ്കില്‍ ‘ന്യൂ ഇന്‍വെസ്റ്റര്‍’ എന്നെഴുതിയ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈനായി ഇടപാട് നടത്തുന്നതിന് യൂസര്‍നെയിം പാസ് വേഡ് എന്നിവ തിരഞ്ഞെടുക്കാം.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തെറ്റാതെ രേഖപ്പെടുത്തണം. എസ്‌ഐപി നിക്ഷേപത്തിനായി തുക പിന്‍വലിക്കേണ്ടത് ഈ അക്കൗണ്ടില്‍നിന്നാണ്. അതുപോലെതന്നെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പണം തിരികെയെത്തുന്നും ഈ അക്കൗണ്ട് വഴിയാണ്.

Zerodha യില്‍ ഇപ്പോള്‍ രണ്ടായിരിത്തോളം  മ്യുച്ചല്‍ ഫണ്ടുകള്‍  അനായാസം തിരെഞെടുക്കാം .

ഇനി വീട്ടിലിരുന്നും Zerodha  യിലൂടെ  ഡീമാറ്റ്‌  അക്കൌണ്ടും  ട്രേഡിംഗ്  ,അക്കൌണ്ട് ,മ്യുച്ചല്‍   ഫണ്ട്‌  എന്നിവയുടെ  അക്കൗണ്ട്‌  ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക :ക്ലിക്ക് 

New to Zerodha?

Open your trading and demat account online instantly and start trading and investing.
Signup now

 

Related posts

Leave a Comment