എല്ലാകച്ചവടക്കാരും ജിഎസ്ടി രജിസ്ട്രേഷന് എടുക്കാന്‍ ബാധ്യസ്ഥരല്ല. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പത്ത് ലക്ഷമാണ് വിറ്റുവരവ് പരിധി. രജിസ്ട്രേഷന് എടുത്തവര്‍ വില്പന ബില്ലില്‍ ജിഎസ്ടി നമ്പര്‍ ഉള്‍പ്പെടുത്തണം. സെന്‍ട്രല്‍ ജിഎസ്ടി(CGST), സ്റ്റേറ്റ് ജിഎസ്ടി(SGST) എന്നിങ്ങനെ നികുതി വേര്‍തിരിച്ച് കാണിക്കണം. പുതിയ നികുതി പഴയ രീതിയില്‍ മൂല്യവര്‍ധിത നികുതി, ടിന്, സെന്‍ട്രല്‍ സെയില്‍ ടാക്സ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പല കച്ചവടസ്ഥാപനങ്ങളും ഇപ്പോഴും നല്‍കുന്നത്. ജിഎസ്ടി രജിസ്ട്രേഷനെടുത്ത ഇവര്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നതാകട്ടെ ജിഎസ്ടി പ്രകാരമുള്ള തുകയാണ്. ജൂലായ് ഒന്നുമുതല്‍ ബില്ലില്‍ സ്റ്റേറ്റ് ജിഎസ്ടി, സെന്‍ട്രല്‍ ജിഎസ്ടി എന്നിങ്ങനെയാണ് കാണിക്കേണ്ടത്. അത് പ്രകാരംമാത്രമാണ് നികുതി ഈടാക്കേണ്ടതും. താല്‍ക്കാലിക ജിഎസ്ടി…
Read MoreCategory: Tax talk
ചരക്ക് സേവന നികുതി രജിസ്ട്രേഷന് നടപടികളെങ്ങനെ നടത്താം ?
ചരക്ക് സേവന നികുതി 2017 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുകയാണെല്ലോ.ഈ പശ്ചാതലത്തില്‍ GST രജിസ്ട്രേഷന് നടപടികള്‍ എങ്ങനെയൊക്കെയാണന്നു നോക്കാം.വിവിധതരത്തിലുള്ള നികുതിദായകര്‍ക്ക് വ്യത്യസ്ത രീതിയിലാണ് രജിസ്ട്രേഷന് നടപടികള്‍. ഓരോരുത്തരുടെയും രജിസ്ട്രേഷനുള്ള നടപടിക്രമങ്ങള്‍ ചുവടെ : നിലവില്‍ രജിസ്ട്രേഷനുള്ള നികുതിദായകര്‍ ചരക് സേവന നികുതി നിയമത്തിലെ 142(1) വകുപ്പ് അനുസരിച്ചാണ് നിലവില്‍ രജിസ്ട്രേഷനുള്ള നികുതിദായകര്‍ക്ക് രജിസ്ട്രേഷന് ലഭിക്കുന്നത്. നിലവില്‍ വാറ്റ് രജിസ്ട്രേഷനോ ആഡംബര നികുതിയോ സേവന നികുതിയോ സംബന്ധിച്ചോ മറ്റേതെങ്കിലും പരോക്ഷ നികുതിനിയമം അനുസരിച്ചോ രജിസ്ട്രേഷന് ഉള്ള നികുതിദായകര്‍ക്കാണ് ഇത് ബാധകമാകുന്നത്. അങ്ങനെയുള്ള വ്യാപാരികള്‍ക്ക് പ്രൊവിഷനല്‍ രജിസ്ട്രേഷന് (താല്‍ക്കാലിക രജിസ്ട്രേഷന്) ആണ് നല്‍കുന്നത്. ഇതിന്‍െറ കാലാവധി ആറുമാസത്തേക്ക് മാത്രമാണ്. ഈ കാലയളവിനുള്ളില്‍ അന്തിമ രജിസ്ട്രേഷന് എടുത്തിരിക്കണം. പ്രൊവിഷനല്‍ രജിസ്ട്രേഷനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജി.എസ്.ടി.ആര്.ഇ.ജി -21 എന്ന ഫോറത്തിലാണ് നല്കപ്പെടുന്നത്. ഇത് ലഭിച്ചതിനുശേഷം ഡീലര്‍ ജി.എസ്.ടി.ആര്.ഇ.ജി 20 എന്ന ഫോറം രജിസ്ട്രേഷനുവേണ്ടി…
Read More