എല്ലാകച്ചവടക്കാരും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥരല്ല. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പത്ത് ലക്ഷമാണ് വിറ്റുവരവ് പരിധി.
രജിസ്‌ട്രേഷന്‍ എടുത്തവര്‍ വില്പന ബില്ലില്‍ ജിഎസ്ടി നമ്പര്‍ ഉള്‍പ്പെടുത്തണം. സെന്‍ട്രല്‍ ജിഎസ്ടി(CGST), സ്റ്റേറ്റ് ജിഎസ്ടി(SGST) എന്നിങ്ങനെ നികുതി വേര്‍തിരിച്ച് കാണിക്കണം.
പുതിയ നികുതി പഴയ രീതിയില്‍
മൂല്യവര്‍ധിത നികുതി, ടിന്‍, സെന്‍ട്രല്‍ സെയില്‍ ടാക്‌സ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പല കച്ചവടസ്ഥാപനങ്ങളും ഇപ്പോഴും നല്‍കുന്നത്. ജിഎസ്ടി രജിസ്‌ട്രേഷനെടുത്ത ഇവര്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നതാകട്ടെ ജിഎസ്ടി പ്രകാരമുള്ള തുകയാണ്.
ജൂലായ് ഒന്നുമുതല്‍ ബില്ലില്‍ സ്റ്റേറ്റ് ജിഎസ്ടി, സെന്‍ട്രല്‍ ജിഎസ്ടി എന്നിങ്ങനെയാണ് കാണിക്കേണ്ടത്. അത് പ്രകാരംമാത്രമാണ് നികുതി ഈടാക്കേണ്ടതും.
താല്‍ക്കാലിക ജിഎസ്ടി നമ്പര്‍ മതിയോ?
ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷന്‍ നമ്പര്‍(ജിഎസ്ടിഐഎന്‍)ബില്ലില്‍ രേഖപ്പെടുത്താതെ സ്റ്റേറ്റ് ജിഎസ്ടിയും സെന്‍ട്രല്‍ ജിഎസ്ടിയും സ്ഥാപനങ്ങള്‍ ഈടാക്കുന്നുണ്ട്. അങ്ങനെ ചെയ്യാന്‍ പാടില്ല.
ജിഎസ്ടി നമ്പര്‍ വെരിഫൈ ചെയ്തിട്ടില്ലെങ്കില്‍ താല്‍ക്കാലികമായി ലഭിച്ച ജിഎസ്ടി നമ്പര്‍ ബില്ലില്‍ ചേര്‍ക്കേണ്ടതാണ്.
ബില്ലില്‍ ചേര്‍ത്തിട്ടുള്ള ജിഎസ്ടി നമ്പര്‍ ശരിയാണോയെന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിച്ചറിയാം.
1. www.gst.gov.in എന്ന് വെബ്‌സൈറ്റ് തുറക്കുക.
2. സര്‍ച്ച് ടാക്‌സ് പെയര്‍-ന് താഴെ ജിഎസ്ടിഐഎന്‍ നമ്പര്‍ നല്‍കി സര്‍ച്ച് ചെയ്യുക.
തെറ്റായ ജിഎസ്ടിഐഎന്‍ നമ്പറാണെങ്കില്‍-നിങ്ങള്‍ നല്‍കിയ നമ്പര്‍ നിലവിലില്ല; സാധുവായ നമ്പര്‍ നല്‍കുക എന്ന സന്ദേശം തെളിഞ്ഞുവരും.
ശരിയായ രജിസ്‌ട്രേഷന്‍ നമ്പറാണെങ്കില്‍
- കച്ചവട സ്ഥാപനത്തിന്റെ പേര്
- സംസ്ഥാനം
- രജിസ്‌ട്രേഷന്‍ തിയതി
- പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്പനി, പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവയിലേതെങ്കിലും തുടങ്ങിയവ തെളിഞ്ഞുവരും.
- താല്‍ക്കാലിക രജിസ്‌ട്രേഷനാണെങ്കില്‍ ‘ആക്ടീവ് പെന്റിങ് വെരിഫിക്കേഷന്‍’ എന്നാകും കാണുക.
ജിഎസ്ടി നമ്പറിന്റെ ഘടന
15 അക്ക ജിഎസ്ടി രജിസ്‌ട്രേഷന്‍ നമ്പറിന്റെ ഘടന കാണാം.
ആദ്യത്തെ രണ്ട് അക്കം സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു.
ഉധഹരണത്തിന് കേരളത്തിന്റെത് 32 ഉം മഹാരാഷ്ട്രയുടേത് 27 ഉം ഡല്‍ഹിയുടേത് 07 ആണ്
- അടുത്ത പത്ത് അക്കം സ്ഥാപനത്തിന്റെയോ സ്ഥാപന ഉടമയുടെയോ പാന്‍ നമ്പറാണ്.
- സംസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള നമ്പറാണ് അടുത്തത്.
- പതിനാലാമത്തെ അക്കം ‘z’ ആണ്.
- നികുതി വിഭാഗത്തിന്റെ പരിശോധനയ്ക്കുള്ള കോഡാണ് അവസാനത്തെ അക്കം.
നികുതി നിരക്ക്
ബില്ലില്‍ യഥാര്‍ഥ നികുതി നിരക്കാണ് ഈടാക്കിയിരിക്കുന്നതെന്ന് പരിശോധിക്കാം. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാം.
https://cbec-gst.gov.in/gst-goods-services-rates.html
ശരിയായ ഘടനയിലുള്ള ബില്ല് അല്ല നിങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍, പരാതി ഇ മെയിലില്‍ നല്‍കാം. helpdesk@gst.gov.in