കിടിലന്‍ ഓഫറുമായി ജെറ്റ് എയര്‍വേസ്

ഒരു ബിസിനസ്സ് ക്ലാസ് ടിക്കറ്റിന്റെ നിരക്കില്‍ രണ്ടെണ്ണം ബിസിനസ്സ് ക്ലാസില്‍ ഒരു വിമാന ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ് എന്ന ആകര്‍ഷകമായ ഓഫറുമായി ജെറ്റ് എയര്‍വേസ് രംഗത്ത്.ബിസിനസ്സ് ക്ലാസില്‍ ഒരു വിമാന ടിക്കറ്റിന്റെ നിരക്കില്‍ രണ്ട് ടിക്കറ്റ് എന്ന ആകര്‍ഷകമായ ഓഫറുമായി ജെറ്റ് എയര്‍വേസ് രംഗത്ത്. ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്കും, സാര്‍ക്ക്, ആസിയാന്‍ രാജ്യങ്ങളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കൂടാതെ ഇന്ത്യയിലെ 46 നഗരങ്ങളിലേക്ക് തുടര്‍യാത്രക്കും ഓഫറിലൂടെ ടിക്കറ്റ് ലഭിക്കും തീയതിയും മറ്റു വിവരങ്ങളും ജനുവരി 28 വരെയാണ് ജെറ്റ് എയര്‍വേസിന്റെ ഈ ഓഫര്‍ ബുക്ക് ചെയ്യാനുള്ള കാലാവധി. ഒരേ വിമാനത്തില്‍ ഒന്നിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. ഒരുവര്‍ഷത്തിന് അകത്തുള്ള യാത്രകള്‍ ഈ ഓഫറില്‍ ലഭ്യമാണെന്നും ജെറ്റ് എയര്‍വേസ് ഗള്‍ഫ്-മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക വൈസ് പ്രസിഡന്റ് ഷക്കീര്‍ കന്ദാവാല അറിയിച്ചു.

Read More