ഫെബ്രുവരി 6 നുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിമുകള്‍ക്ക് രാജ്യത്ത് നിയമ സാധുത ഉണ്ടാവില്ല. ഇപ്പോള്‍ രാജ്യം മൊത്തം അതിനായുള്ള ഓട്ടത്തിലാണ്. കമ്ബനി ഔട്ലറ്റുകള് ഇല്ലാത്ത സ്ഥലങ്ങളില്‍ സിം ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരു പുതിയ സംവിധാനം നിലവില്‍ വരുന്നു. ഇതനുസരിച്ചു വീട്ടിലിരുന്നു ഒറ്റ ഫോണ്‍ കാളിലൂടെ മൊബൈല്‍ സിമുകള്‍ ആധാറുമായി ബന്ധിപ്പിക്കാം. ടെലികോം ഉപഭോകതാക്കള്‍ ഒരു നമ്ബറിലേക്ക് വിളിച്ചു ശരിയായ വിവരങ്ങള്‍ നല്കിയാല് ആധാറുമായി ലിങ്ക് ചെയ്യാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നു. ഐ വി ആര് സേവനം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വളരെ ലളിതമായി ഇത് വഴി ആധാറുമായി സിം ബന്ധിപ്പിക്കാം. 14546 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ചു IVR നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വിവരങ്ങള്‍ നല്‍കുക. അവിടെ നിന്നും ഓ ടി പി നമ്ബര്‍ ലഭിച്ചു വെരിഫിക്കേഷനുള്ള നിര്‍ദേശങ്ങള്‍ ഓരോന്നായി അനുസരിക്കുക. വിവരങ്ങള്‍ നല്കുന്നതില്…
Read More