മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി വരി നിൽക്കേണ്ട

ന്യൂഡൽഹി: മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ ടെലികോം സർവീസ് ദാതാക്കളുടെ ഓഫീസിൽ ഇനി വരി നിൽക്കേണ്ട. എസ്എംഎസ്/ഐവിആർഎസ് അല്ലെങ്കിൽ ആപ്പ് ഉപയോഗിച്ച് ആധാർ ലിങ്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്. ഒറ്റത്തവണ പാസ് വേഡ് അല്ലെങ്കിൽ ഐവിആർഎസ് കോൾവഴി എളുപ്പത്തിൽ ആധാർ ലിങ്ക് ചെയ്യൽ സാധ്യമാകും. ടെലികോം ഡിപ്പാർട്ടുമെന്റിന്റെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്. എങ്ങനെ ബന്ധിപ്പിക്കാം ? സേവന ദാതാവ് നൽകുന്ന നമ്പറിലേയ്ക്ക് ആധാർ നമ്പർ എസ്എംഎസ് ചെയ്യുക. വെരിഫിക്കേഷൻ പൂർത്തിയാക്കിയശേഷം മൊബൈൽ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യ്ക്ക് ഒടിപി അയയ്ക്കും. തുടർന്ന് യുഐഡിഎഐ മൊബൈൽ നമ്പറിലേയ്ക്ക് ഒടിപി അയയ്ക്കും. മൊബൈൽ ഉപയോഗിക്കുന്നയാൾ ലിങ്ക് ചെയ്യേണ്ട മൊബൈൽ നമ്പറിലേയ്ക്ക് ഈ ഒടിപി അയയക്കുന്നതോടെ ഇ-കെവൈസി ശരിയാണെന്ന് ഉറപ്പുവരുത്തും.

Read More

2020 രോടെ ഇന്ത്യ 5G യിലേക്ക് മാറും

മുംബൈ :2020 അവസാനത്തോടെ 5ജി നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ലോകം 2020ല്‍ 5ജിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ഒപ്പം ഇന്ത്യയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെലിക്കോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനുമായി 500 കോടി രൂപയാണ് നടപ്പിലാക്കുക. ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന 5 ജി സംവിധാനവുമായി അതിവേഗം മുന്നോട്ട് പോകാനാണ് കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ ശ്രമം. നഗരപ്രദേശങ്ങളിൽ സെക്കൻഡിൽ 10,000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും ഗ്രാമീണ പ്രദേശങ്ങളിൽ 1000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും വേഗത ലക്ഷ്യമിടുന്ന 5G സാങ്കേതികവിദ്യ 2020ല്‍ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 5ജി സേവനത്തിന്റെ സമയബന്ധിതമായ പ്രവര്‍ത്തനം സാധ്യമാക്കല്‍, മാര്‍ഗരേഖക്ക് അനുമതി നല്‍കല്‍, പ്രവര്ത്തന ക്രമം, ലക്ഷ്യം, ദൌത്യം എന്നിവയുടെ മൂല്യനിര്‍ണയം എന്നിവക്കായി ഉന്നതതല സമിതിയും രൂപീകരിച്ചു. ടെലികോം, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍, ശാസ്ത്ര സാങ്കേതികം എന്നീ…

Read More

ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ TEZ പേയ്മെന്റ് അപ്പിനെ കുറിച്ചറിയാം

ഡല്‍ഹി : ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി പുതിയ ആപ് പുറത്തിറക്കി. യുപിഐ ഇന്റര്‍ഫേസിലുള്ള ആപ്പായ ഗൂഗിള്‍ ടെസ് (Google Tez) ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ ആപ്പാണിത്. പേടിഎം, ഭീം ആപ്പുകളോടാണ് ടെസിന് മത്സരിക്കാനുള്ളത്. ടെസിനെ ജനപ്രിയമാക്കാന്‍ ഗൂഗിള്‍ വിവിധ പദ്ധതികളാണ് ആവിഷ്‍കരിച്ചിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടെസ് ആപ്പിനാകുമെന്നാണ്  കരുതപ്പെടുന്നത്. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഗൂഗിള്‍ ടെസ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടു പണമിടപാട് നടത്താന്‍ ഉപഭോക്താക്കളെ ടെസ് സഹായിക്കും. അതായത്, സ്വന്തം ഫോണ്‍ നമ്പറോ, ബാങ്ക് അക്കൌണ്ട് വിവരങ്ങളോ വെളിപ്പെടുത്താതെ മറ്റൊരു അക്കൌണ്ടിലേക്ക് പണം കൈമാറാന്‍ ടെസ് വഴി സാധിക്കും. ഐസിഐസിഐ ബാങ്ക്, എസ്‍ബിഐ, എച്ച്ഡിഎഫ്‍സി തുടങ്ങിയ 55 ഇന്ത്യന്‍ ബാങ്കുകളുമായി ടെസിനെ…

Read More

വീണ്ടും മൊബൈൽ ബാങ്കിംഗ് തട്ടിപ്പ് ,ഡൂപ്ലിക്കേറ്റ്‌ സിം നിര്‍മ്മിച്ച്‌ 75 ലക്ഷം രൂപ തട്ടിയെടുത്തു

അഹമ്മദാബാദ്‌: കറൻസി രഹിത സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിനായി ഡിജിറ്റൽ ബാങ്കിങ്ങിലേക്കും മൊബെയിൽ അധിഷ്ടിത പണമിടപാടുകളിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ പണം തട്ടിപ്പും വ്യാപകമാകുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ബിസിനസുകാരനായ ദിലീപ്‌ അഗർവാളിന്റെ മൊബെയിൽ സിമ്മിന്‌ ഡ്യൂപ്ലിക്കേറ്റ്‌ തരപ്പെടുത്തി സൈബർ മോഷ്ടാക്കൾ ദിലിപ് അഗര്‍വാളിന്‍റെ  ഒറിയന്റല്‍ ബാങ്ക്  അക്കൌണ്ടില്‍ നിന്നും തട്ടിയെടുത്തത്‌ ബാങ്ക്‌ അക്കൗണ്ടിൽ ഉണ്ടായിരുന്ന 75 ലക്ഷം രൂപ.  ഡ്യൂപ്ലിക്കേറ്റ്‌ സിം എടുത്ത ശേഷം OTP നമ്പര്‍  ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ്  ബാങ്കിന്റെ പ്രാദിമിക  അന്വേഷണത്തില്‍ മനസ്സിലായത് . കഴിഞ്ഞ വെള്ളിയാഴ്ച  ഉപയോഗിച്ച് കൊണ്ടിരുന്ന മൊബെയിൽ ഫോണിന്റെ നെറ്റ്‌വർക്ക്‌ പൊടുന്നനെ നഷ്ടമായപ്പോൾ ദിലീപ്‌ മൊബെയിൽ കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാൽ ഡ്യൂപ്ലിക്കേറ്റ്‌ സിമ്മിന്‌ അപേക്ഷിച്ചരുന്നല്ലോ എന്ന മറുപടിയാണ്‌ ലഭിച്ചത്‌. ഉടനെ അക്കൗണ്ടുള്ള ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ്‌ 75 ലക്ഷം രൂപ ഓൺലൈൻ വഴി ഇടപാട്‌ നടത്തിയതായി കണ്ടെത്തിയത്‌.ബാങ്കിനും പോലീസിലും പരാതി നല്‍കി കാത്തിരിയ്ക്കുകയാണ്…

Read More

സാംസങ് ഗ്യാലക്‌സി സി9 പ്രോ കേരളാ വിപണിയില്‍ പുറത്തിറക്കി

കൊച്ചി: സാംസങ് ഇന്ത്യ പുതിയ സ്മാർട്ട് ഫോൺ പവ്വർ ഹൗസ് ഗാലക്സി സി 9 പ്രോ പുറത്തിറക്കി. കൊച്ചിയിൽ നടന്ന കേരളാ മാർക്കറ്റ് ലോഞ്ചിൽ സാംസങ് ഇന്ത്യയുടെ മൊബൈൽ ബിസിനസ് സെയിൽസ് വൈസ് പ്രസിഡന്റ് രാജു പുല്ലനും സിനിമാ താരം വേദികയും ചേർന്ന് ഫോൺ പുറത്തിറക്കി. ചൊവ്വാഴ്ച്ച വടക്കേന്ത്യയിൽ നടന്ന ലോഞ്ചിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഇവന്റാണ് ബുധനാഴ്ച്ച കൊച്ചിയിൽ നടന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട് ഫോൺ വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഇവിടെയുള്ളവർ വലിയ സ്മാർട്ട് ഫോൺ സ്ക്രീനുകളാണ് ഇഷ്ടപ്പെടുന്നതെന്നും രാജു പുല്ലൻ പറഞ്ഞു. അതിവേഗ ഡാറ്റാ കൈമാറ്റത്തിനു വഴിയൊരുക്കുന്ന യു.എസ്.ബി. ടൈപ്ഫ് സി ആണ് മറ്റൊരു സവിശേഷത. രണ്ടു സിം കാർഡുകളും പ്രത്യേകമായ അധിക മൈക്രോ എസ്.ഡി. കാർഡ് സ്ലോട്ടും സാംസങ് ഗാലക്സി സി9 പ്രോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കായി നിർമ്മിച്ചത് എസ്. സെക്യൂർ, എസ്. പവ്വർ…

Read More

WhatsApp ഇനി കമ്പ്യൂട്ടറിലും ഉപയോഗിക്കാം – WhatsApp Web എങ്ങനെയെന്നു നോക്കാം

  നിങ്ങള്‍ WhatsApp തുടര്‍ച്ചയായി ഉപയോഗിക്കുന്നയാള്‍ ആണോ ? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത‍. ഇനി നിങ്ങള്‍ ജോലി സമയത്ത് WhatsApp മെസ്സജുകള്‍ വായിക്കാന്‍ മൊബൈല്‍ ഏടുത്തു നോക്കേണ്ടതില്ല. നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ തന്നെ നിങ്ങളുടെ സുഹൃത്തുക്കളുമായി സംവദിക്കാം. WhatsApp അവരുടെ Web extension പുറത്തിറക്കി. നിങ്ങള്‍ chrome ബ്രൌസര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഈ സേവനം ലഭ്യമാകും. ഇത് ലഭ്യമാകാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചുവടെ കൊടുത്തിരിക്കുന്നു. (മറ്റു ബ്രൌസരുകളില്‍ ഇത് നിലവില്‍ ലഭ്യമല്ല) ആദ്യം ചെയേണ്ടത് നിങ്ങളുടെ ഫോണിലെ Whatsapp  അപ്ഡേറ്റ്‌ ചെയിത് ഏറ്റവും പുതിയ വേര്‍ഷന്‍ ആക്കുകയാണ്. അല്ലെങ്കില്‍ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇവിടെ കൊടുത്തിരിക്കുന്ന വെബ്‌ ലിങ്ക് ഓപ്പണ്‍ ചെയ്യുക. https://web.whatsapp.com നിങ്ങള്‍ക്ക് ഒരു “QR”  കോഡ് കാണാന്‍ കഴിയും. നിങ്ങളുടെ ഫോണില്‍ WhatsApp  തുറന്ന് സെറ്റിംഗ്സില്‍ പോകുക. അവിടെ നിങ്ങള്‍ക്ക് …

Read More

ട്വിറ്ററിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആദം ബെയിന്‍ രാജിവച്ചു.

സാന്‍ഫ്രാന്‍സിസ്കോ • ട്വിറ്ററിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ആദം ബെയിന്‍ രാജിവച്ചു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ആന്റണി നോട്ടോ തല്‍ക്കാലം സിഒഒയുടെ ചുമതലയും വഹിക്കും. കഴിഞ്ഞ ത്രൈമാസത്തില്‍ കമ്ബനിയുടെ സാമ്ബത്തികഫലം നിരാശാജനകമായിരുന്നു. 10.3 കോടി ഡോളര്‍ നഷ്ടം. 350 ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിരുന്നു.

Read More

ഇനി വളയ്ക്കാവുന്ന സ്മാർട്ട്ഫോൺകളും

കാനഡ : വിവര സാങ്കേതിക വിദ്യകള്‍  അനുദിനം  മാറി കൊണ്ടിരിയ്ക്കുന്ന  ഇക്കാലത്ത്    വളയ്ക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ   ഫോണും യാഥാർഥ്യമാകുകയാണ്. കാനഡയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് \’വളയുന്ന ഫോണി\’ ന്‍റെ രൂപകൽപനയ്ക്ക് പിന്നിൽ. സ്ക്രീനിൽ സാധാരണ ടച്ച് ചെയ്തു സാധ്യമാകുന്ന ഒട്ടു മിക്ക പ്രവർത്തനങ്ങളും ഫോണിന്‍റെ സ്ക്രീൻ വളച്ചു സാധ്യമാക്കാം. ഗെയിം കളിക്കുക, ഇ ബുക്കിന്‍റെ പേജുകൾ മറിക്കുക എന്നിവ ഇത്തരത്തിൽ സ്ക്രീൻ വളയ്ക്കുന്നതിലൂടെ സാധ്യമാകും.കാനഡയിലെ ക്യൂൻസ് സർവകലാശാലയിലെ ഹൂമൻ മീഡിയ ലാബിലാണ് വളയ്ക്കാൻ കഴിയുന്ന ഉയർന്ന റെസലൂഷനോടു കൂടിയ കളർ ഡിസ്പ്ലേ വികസിപ്പിച്ചെടുത്തത്. റീഫ്ലെക്സ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ഡിസ്പ്ലേ ഫോൺ ഉപയോഗത്തിനിടെ ഉപഭോക്താവിന്‍റെ കൈ സ്ക്രീനിൽ സാധ്യമാക്കുന്ന വളവിനെ ഇൻപുട്ട് ആയി സ്വീകരിക്കാനും ഇതിനെ മൾട്ടി ടച്ച് എന്നരൂപത്തിൽ പരിഗണിക്കാനും കഴിവുള്ളതാണ്.ഇത്തരമൊരു കണ്ടുപിടിത്തതിലൂടെ പൂർണ്ണമായും ഫ്ലെക്സിബിൾ ആയ സ്മാർട്ട്ഫോൺ നിർമ്മിതിക്കാണ് തുടക്കമാകുന്നത്.എൽജിയുടെ ഫ്ലെക്സിബിൾ…

Read More

ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു

ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍നിന്നു ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്പായ എസ്‌ഐബി മിററിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റത്തവണ ടാപ് ചെയ്യുമ്പോള്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, പി.ഒ.എസ്. തുടങ്ങിയ എല്ലാത്തരം ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ലോക്ക്/അണ്‍ലോക്ക് ചെയ്യാനുള്ള അതിനൂതന സുരക്ഷാ സംവിധാനമാണ് ഇലോക്ക്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഇലോക്ക് സൗകര്യമുള്ള എസ്‌ഐബി മിറര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനാകും. എല്ലാ ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ഒരു നിമിഷത്തിനുള്ളില്‍ ബ്ലോക്ക് ചെയ്യാനാവും എന്നതാണ് ഇലോക്ക് സംവിധാനത്തെ ആകര്‍ഷകമാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് ബാങ്കിംഗ് ലോകം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച്‌ ഇടപാടുകാരുടെ ആശങ്ക പരിഹരിക്കാനാണ് ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.

Read More