തിരുവനന്തപുരം:സംസ്ഥാന ബജറ്റ് മാര്‍ച്ച് 3ന്. പിണറായി സര്‍ക്കാറിന്റെ ആദ്യ സംബൂര്‍ണ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റിനുമാണ് മാര്‍ച്ച് 3ന് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത്തവണത്തെ പ്രധാന സവിശേഷത നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കിയായിരിയ്ക്കും ബജറ്റ് അവതരിപ്പിയ്ക്കാന്‍ പോകുന്നത് എന്നതാണ് .സംസ്ഥാന ബജറ്റിനു പിന്നാലെ ഉല്പന്ന- സേവന നികുതി (ജിഎസ്ടി) രാജ്യമാകെ നടപ്പാക്കുന്നതിനാലാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്നത്. ജിഎസ്ടി വഴി നികുതിയായും മറ്റും എത്ര തുക അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാന ഖജനാവില്‍ എത്തുമെന്നു വ്യക്തതയില്ലാത്തതില്‍ ബജറ്റിലെ പ്രഖ്യാപനങ്ങളിലും ഈ ആശയക്കുഴപ്പം നിഴലിക്കുമെന്നാണു സൂചന. എന്നാല്‍, വ്യാപാരികള്‍ക്ക് ഈ സംസ്ഥാന ബജറ്റില്‍ വന്‍ ഇളവുകളുണ്ടാകുമെന്നു സൂചനയുണ്ട്. വന്‍ വിറ്റുവരവുണ്ടായിട്ടും അനുമാന നികുതി മാത്രം അടച്ചതായി കണ്ടെത്തിയവര്‍ക്കുമേല്‍ ചുമത്തിയ നികുതിയില്‍ കാര്യമായ ഇളവുണ്ടാകും. ജിഎസ്ടിയിലേക്കു പോകുന്നതിനു മുന്‍പ് പഴയ…
Read More