ബാങ്ക് വായ്പ വേണോ? പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കേണ്ടി വരും

ന്യൂഡൽഹി: വൻ തുക വായ്പ ലഭിക്കാൻ ഇനി പാസ്പോർട്ട് വിവരങ്ങൾകൂടി നൽകേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരിൽനിന്ന് പാസ്പാർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾകൂടി ശേഖരിക്കണമെന്ന് ധനകാര്യമന്ത്രാലയം ഉടനെ പൊതുമേഖല ബാങ്കുകൾക്ക് നിർദേശം നൽകും. പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിടുന്നവർക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബില്ലിൽ ഇക്കാര്യംകൂടി ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇന്റലിജന്റ്സ് ഏജൻസികൾ, മറ്റ് സർക്കാർ വകുപ്പുകൾക്ക് തുടങ്ങിയവയ്ക്ക് ആവശ്യംവന്നാൽ ബാങ്കുകൾക്ക് എളുപ്പത്തിൽ വിവരം കൈമാറാൻ ഇത് സാഹയകരമാകുമെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും അക്കൗണ്ടിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടനെതന്നെ വിവരം ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറാൻ ബാങ്കുകൾക്ക് കഴിയുന്നതരത്തിലാണ് വിവരങ്ങൾ ശേഖരിച്ചുവെയ്ക്കുക. വൻതോതിലുള്ള ബാധ്യതയ്ക്കെതിരെ നടപടിയെടുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാർ രാജ്യംവിടുന്നത് തടയുന്നതിനുവേണ്ടി വിവിധ ഏജൻസികൾക്ക് വിവരം കൈമാറുന്നതിനും പുതിയ തീരുമാനം സഹായകരമാകും. തട്ടിപ്പ് പുറത്തുവരുന്നതിനുമുമ്പ്…

Read More

ചരിത്രത്തില്‍ ആദ്യമായി !സെന്‍സെക്‌സ് @36240, നിഫ്റ്റി @11083.

മുംബൈ: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രാജ്യത്തെ ഓഹരി സൂചികകള്‍ മികച്ച മുന്നേറ്റം നടത്തി. നിഫ്റ്റി ഇതാദ്യമായി 11,000 കടന്നു. 341.97 പോയന്റ് നേട്ടത്തില്‍ 36,139.98ലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 117.50 പോയന്റ് ഉയര്‍ന്ന് 11,083.70ലുമെത്തി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തികശക്തിയാകുമെന്ന ഐഎംഎഫിന്റെ റിപ്പോര്‍ട്ടാണ് വിപണിക്ക് കുതിപ്പേകിയത്. യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചു. ഇനി വീട്ടിലിരുന്നും വരുമാനം ഉണ്ടാക്കാം  !!!. Zerodha  യിലൂടെ  ഡീമാറ്റ്‌  അക്കൌണ്ടും  ട്രേഡിംഗ്  ,അക്കൌണ്ട് ,മ്യുച്ചല്‍   ഫണ്ട്‌  എന്നിവയുടെ  അക്കൗണ്ട്‌  ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക New to Zerodha? Open your trading and demat account online instantly and start trading and investing.Signup now

Read More

ഓഹരി വിപണികള്‍ കുതിച്ചു: സെന്‍സെക്‌സ് 348 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.

മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ നേട്ടമാണ് വിപണിക്ക് കരുത്ത് പകർന്നത്. സെൻസെക്സ് 348.23 പോയന്റ് നേട്ടത്തിൽ 32182.22ലും നിഫ്റ്റി 113.70 പോയന്റ് ഉയർന്ന് 10098.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1694 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 976 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ, വേദാന്ത, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, സിപ്ല, ഐടിസി തുടങ്ങിയവ നേട്ടത്തിലായിരുന്നു. ഭാരതി എയർടെൽ, ഐഒസി, ഇൻഫോസിസ്, പവർ ഗ്രിഡ് കോർപ്, എസ്ബിഐ, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 2 മാസം കൊണ്ട് എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍…

Read More

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പുതിയ മദ്യനയത്തിന് എല്‍.ഡി.എഫ് നേരത്തെ അനുമതി നല്‍കിയിരുന്നു.നിയമതടസമില്ലാത്ത എല്ലാ ബാറുകള്‍ക്കും അനുമതി നല്‍കുന്നതാണ് പുതിയ മദ്യനയം. ഫൈസ്റ്റാര്‍ ബാറുകള്‍ക്ക് പുറമെ പാതയോരത്തുനിന്ന് സുപ്രിം കോടതി നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കും. കള്ളുവില്‍പ്പന വര്‍ധിപ്പിക്കാനും പുതിയ നയത്തില്‍ നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി കള്ളുവില്‍പ്പന മദ്യാഷാപ്പുകള്‍ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ദേശീയ പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും സുപ്രീം കോടതി വിധി പ്രകാരം അടച്ചു പൂട്ടിയതുമായ ബാറുകള്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കും. അവിടെ തൊഴിലെടുത്തവര്‍ക്ക് ജോലി കൊടുക്കണമെന്ന വ്യവസ്ഥയില്‍ വൃത്തിയുള്ള സാഹചര്യമുള്ള അതേ താലൂക്കിലെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനാണ് അനുമതി. ത്രി സ്‌ററാറിനും അതിനു മുകളിലും ഉള്ള ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാന്‍ അനുമതി…

Read More

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം: സെന്‍സെക്‌സ് 31,000 ഭേദിച്ചു

മുംബൈ: ഇന്ത്യന്‍  ഓഹരി വിപണിയില്‍  കുതിപ്പ് തുടരുന്നു . മാസത്തിന്‍റെ അവസാന വ്യാപാര ദിനമായ ഇന്ന്  278.18 (0.90%) പോയിന്റ്  ഉയര്‍ന്ന്      സർവകാല റെക്കോഡായ 31,000  മറികടന്ന് കടന്ന്   31,028  ത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്     .സെന്‍സെക്സ്    30,000 നിലവാരത്തിൽനിന്ന് 31,000ലേയ്ക്കെത്താൻ 21 ദിവസംമാത്രമാണെടുത്തത്. അതായത് ഏപ്രിൽ 26ൽനിന്നുള്ള കുതിപ്പ്. ഈ കാലയളവിൽ മൂന്ന് ഓഹരികൾ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.32 ഓഹരികൾ 50 ശതമാനത്തിലേറെയും. 167 ഓഹരികൾ 20 ശതമാനവും ഉയർന്നു. 9,600 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബ്ലുചിപ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഐടിസി, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് സൂചികകൾക്ക് കുതിപ്പേകിയത്.   2  മാസം കൊണ്ട്  എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍  ശ്രദ്ധാപൂര്‍വ്വം…

Read More

കേരളാ ബജറ്റ് 2017 പ്രധാന സവിശേഷതകള്‍ പ്രക്യാപനങ്ങള്‍ ഇവയൊക്കെ

കെ ഫോൺ’ ശൃംഖല വഴി ഭവനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് . സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ സൗജന്യ ഇന്റർനെറ്റ്,ആരോഗ്യ സുരക്ഷ,വിദ്യാഭ്യാസഗുണനിലവാരമുയർത്താന്‍ പദ്ധതികള്‍ തിരുവനന്തപുരം :സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകി ധനമന്ത്രി ഐസക്കിന്റെ ക്ഷേമ ബജറ്റ്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ നിക്ഷേപം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പശ്ചാത്തലമേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 25,000 കോടിരൂപയുടെ പദ്ധതികളാണ് മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവർഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. പ്രധാന പദ്ധതികൾക്കെല്ലാം കിഫ്ബിയെയാണ് (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്. ഇതിൽ 5,628 കോടിരൂപയുടെ റോഡുകളും 2,557 കോടിയുടെ പാലങ്ങളും ഉൾപ്പെടുന്നു. വർഷങ്ങളായി പരിഗണനയിലുള്ള തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കും 10,000 കോടി നീക്കിവച്ചിട്ടുണ്ട്. കിഫ്ബിയിലേക്കുള്ള മൂലധന നിക്ഷേപം വർധിപ്പിക്കുന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. ക്ഷേമ പെൻഷനുകൾ…

Read More

സംസ്ഥാന ബജറ്റ് മാര്‍ച്ച് 3ന്

തിരുവനന്തപുരം:സംസ്ഥാന ബജറ്റ് മാര്‍ച്ച് 3ന്. പിണറായി സര്‍ക്കാറിന്റെ ആദ്യ സംബൂര്‍ണ  ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റിനുമാണ് മാര്‍ച്ച് 3ന് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത്തവണത്തെ പ്രധാന സവിശേഷത നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കിയായിരിയ്ക്കും ബജറ്റ് അവതരിപ്പിയ്ക്കാന്‍ പോകുന്നത് എന്നതാണ് .സംസ്ഥാന ബജറ്റിനു പിന്നാലെ ഉല്‍പന്ന- സേവന നികുതി (ജിഎസ്ടി) രാജ്യമാകെ നടപ്പാക്കുന്നതിനാലാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്നത്. ജിഎസ്ടി വഴി നികുതിയായും മറ്റും എത്ര തുക അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാന ഖജനാവില്‍ എത്തുമെന്നു വ്യക്തതയില്ലാത്തതില്‍ ബജറ്റിലെ പ്രഖ്യാപനങ്ങളിലും ഈ ആശയക്കുഴപ്പം നിഴലിക്കുമെന്നാണു സൂചന. എന്നാല്‍, വ്യാപാരികള്‍ക്ക് ഈ സംസ്ഥാന ബജറ്റില്‍ വന്‍ ഇളവുകളുണ്ടാകുമെന്നു സൂചനയുണ്ട്. വന്‍ വിറ്റുവരവുണ്ടായിട്ടും അനുമാന നികുതി മാത്രം അടച്ചതായി കണ്ടെത്തിയവര്‍ക്കുമേല്‍ ചുമത്തിയ നികുതിയില്‍ കാര്യമായ ഇളവുണ്ടാകും. ജിഎസ്ടിയിലേക്കു പോകുന്നതിനു മുന്‍പ് പഴയ…

Read More

പി.എഫ്. പണം ഇനി മുതല്‍ എളുപ്പത്തില്‍ പിന്‍വലിക്കാം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് പണം പിൻവലിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കി. ഇനിമുതൽ ഒട്ടേറെ അപേക്ഷാഫോറങ്ങൾ സമർപ്പിക്കേണ്ട. അപേക്ഷകളോടൊപ്പം പലവിധത്തിലുള്ള സാക്ഷ്യപത്രങ്ങളും നൽകേണ്ട. സമഗ്രമായ ഒറ്റ അപേക്ഷാഫോറം മാത്രമേ ഉണ്ടാവൂ. ആധാർ നമ്പർ രേഖപ്പെടുത്തിയ അപേക്ഷാഫോമാണെങ്കിൽ അത് തൊഴിലുടമ സാക്ഷ്യപ്പെടുത്തേണ്ട. ആധാർ ഇല്ലാത്തത് സാക്ഷ്യപ്പെടുത്തണം. ഫോം നമ്പർ 19, 10 സി, 31, 19(യു.എ.എൻ), 10 സി(യു.എ.എൻ), 31(യു.എ.എൻ) എന്നിവയ്ക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷ. ഭവന വായ്പ, വീടുവെക്കാൻ ഭൂമി വാങ്ങൽ, ഭവനനിർമാണം, മോടിപിടിപ്പിക്കൽ, ഭവനവായ്പയുടെ തിരിച്ചടവ് തുടങ്ങിയവയ്ക്ക് പണം പിൻവലിക്കുമ്പോൾ ഇനി ‘പുതിയ സാക്ഷ്യപത്രം’ നൽകേണ്ട. ‘യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും’ ഒഴിവാക്കി. ഭാഗികമായ ഇത്തരം പണം പിൻവലിക്കലിന് ഒരുരേഖയും ആവശ്യമില്ല. ഫാക്ടറി അടയ്ക്കുകയാണെങ്കിൽ അഡ്വാൻസ് ആവശ്യപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷകൾക്കും രേഖകൾ സമർപ്പിക്കേണ്ട. വിവാഹത്തിനുള്ള അഡ്വാൻസ്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ വിവാഹക്ഷണക്കത്തോ മറ്റു…

Read More

മൂന്നു ലക്ഷത്തിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ പണം ഉപയോഗിച്ചാൽ 100% പിഴ

ന്യൂഡൽഹി: മൂന്നുലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ പണം ഉപയോഗിച്ചാൽ 100 ശതമാനം പിഴചുമത്തുമെന്ന്‌ കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ്‌ ആദിയ. ഏപ്രിൽ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരും. പണത്തിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുവേണ്ടിയാണ്‌ നടപടി. വാർത്താ ഏജൻസിയായ പിടിഐക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ റവന്യൂ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്‌. മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ വിലക്കേർപ്പെടുത്തുന്ന കാര്യം ബജറ്റിൽ നിർദേശിച്ചിരുന്നു. പണം സ്വീകരിക്കുന്ന ആളാണ്‌ പിഴ നൽകേണ്ടത്‌. ‘നാലു ലക്ഷം രൂപയുടെ ഇടപാട്‌ നേരിട്ട്‌ പണത്തിലൂടെ നടത്തുകയാണെങ്കിൽ നാലു ലക്ഷം രൂപ പിഴ നൽകണം. ഇനി നിങ്ങൾ 50 ലക്ഷം രൂപയുടെ ഇടപാടാണ്‌ പണത്തിലൂടെ നടത്തുന്നതെങ്കിൽ പിഴ നൽകേണ്ടത്‌ 50 ലക്ഷം രൂപയാണ്‌’ ആദിയ വ്യക്തമാക്കി. മൂന്നു ലക്ഷത്തിനു മുകളിലുള്ള ഒരു കച്ചവടം നടന്നാൽ ഇത്രയും തുക പണമായി വാങ്ങിയാൽ കച്ചവടക്കാരൻ…

Read More

പുതിയ 50,20 രൂപ നോട്ടുകൾ വരുന്നു

(above image is  for a graphical representation purpose only-may not be the original design ) മുംബൈ: പുതിയ 20, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ). കൂടുതൽ സുരക്ഷാ സവിശേഷതകളുമായാവും നോട്ടുകൾ പുറത്തിറക്കുക. 20 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ ‘L’ എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. അതേസമയം, പഴയ 20, 50 രൂപ നോട്ടുകൾ പ്രാബല്യത്തിലുണ്ടാകുമെന്നും ആർബിഐ അറിയിച്ചു. നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ നടപടിയുടെ തുടർച്ചയാണ് ഇതും. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ ശേഷം 2000 രൂപയുടെ പുതിയ നോട്ട് ഇറക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് 500 രൂപയുടെ പുതിയ കറൻസിയും ഇറക്കി. അതേസമയം, നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി രാജ്യത്ത് തുടരുകയാണ്. 1000,…

Read More