ഇവ ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ സംരംഭം തകരും

വലിയ മുതല്‍മുടക്കോടെ, അതിലും വലിയ പ്രതീക്ഷകളോടെ തുടങ്ങുന്ന പല ബിസിനസുകളും പരാജയത്തിന്റെ കാണാക്കയത്തിലേക്ക്‌ വീണുപോകാറുണ്ടെന്ന്‌ നമുക്കറിയാം. കാറും കോളും നിറഞ്ഞ അവസ്ഥയില്‍ പുത്തന്‍ സംരംഭത്തെ എങ്ങനെ മുന്നോട്ടുനയിക്കണമെന്നതിന്‌ ഒട്ടനവധി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്‌. പക്ഷെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരിക്കലും രക്ഷപ്പെട്ട്‌ പൊങ്ങിവരാനാകാത്ത വിധം ബിസിനസിനെ അഗാധ ഗര്‍ത്തത്തിലേക്ക്‌ താഴ്‌ത്തിക്കളയുന്ന ചില നിര്‍ണായക ഘടകങ്ങളാണ്‌ ഇവിടെ ചര്‍ച്ച ചെയ്യുന്നത്‌. 1. തെറ്റായ കാരണങ്ങള്‍ക്കായി ബിസിനസ്‌ തുടങ്ങുക ഒരു ബിസിനസ്‌ ആരംഭിക്കുക വഴി നിങ്ങള്‍ എന്താണ്‌ നേടാന്‍ ഉദ്ദേശിക്കുന്നത്‌? പണമുണ്ടാക്കാന്‍ മാത്രമായാണോ നിങ്ങള്‍ ബിസിനസ്‌ ആരംഭിച്ചത്‌? കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്നതാണോ നിങ്ങളുടെ തീരുമാനത്തിന്‌ പിന്നില്‍? അതോ ബിസിനസായാല്‍ മറ്റൊരാളുടെ കീഴില്‍ നില്‍ക്കണ്ട എന്നതാണോ? ഇവയൊക്കെയാണ്‌ നിങ്ങള്‍ ബിസിനസ്‌ തുടങ്ങാനുള്ള കാരണമെങ്കില്‍ നിങ്ങളുടേത്‌ ഒരു തെറ്റായ തീരുമാനമായിരുന്നു. ഇതിനപ്പുറം താഴെപ്പറയുന്ന കാരണങ്ങളാലാണ്‌ നിങ്ങള്‍ ബിസിനസ്‌ തുടങ്ങുന്നതെങ്കില്‍ സംരംഭക വിജയത്തിനുള്ള സാധ്യതകളേറും. ചെയ്യുന്ന പ്രവൃത്തിയോട്‌…

Read More