സ്ഥലം വാങ്ങുബോള്‍ അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചോ? ഭൂമിയുടെ വില കേരളത്തില്‍ കുതിച്ചുയര്‍ന്നിരിക്കുന്ന ഈ അവസ്ഥയില്‍ നിങ്ങള്‍ സ്വരുകൂട്ടിയ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സ്ഥലം വാങ്ങുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ ചതിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പരിചയം കുറഞ്ഞ പ്രദേശത്താണ് വാങ്ങുന്നതെങ്കില്‍. സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും സ്ഥലം വാങ്ങുന്നത്. അതും വീട് വെക്കുക എന്ന ഉദ്ദേശത്തില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ നമ്മുടെ പരിചയ കുറവ് ഇടനിലക്കാരും വില്പനക്കാരും ചൂഷണം ചെയ്യാന്‍ സാധ്യത വളരെ കൂടുതലാണ്. എന്തായാലും നിക്ഷേപം എന്ന നിലയ്ക്കോ അല്ലാതെയോ സ്ഥലം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. 1. റിയല്‍ എസ്റ്റേറ്റ്‌ ഏജെന്റ്റ് മാര്‍ വഴിയല്ലാതെ സ്ഥലം വാങ്ങുക എന്നുള്ളത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് വില്പനവിലയുടെ ശതമാനമാണ് കമ്മീഷന്‍ എന്നുള്ളത് കൊണ്ട് വില കൂട്ടിയായിരിക്കും നമ്മളെ അറിയിക്കുക.…

Read More