പിക്സല്‍ ഫോണുകള്‍ക്കു പിന്നാലെ ഗൂഗില്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് വിപണിയില്‍ അവതരിപ്പിക്കുന്നു. ‘ഡേഡ്രീം’ എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഹെഡ്സെറ്റ് പോലെ എല്ലാ ഫോണിലും ഇത് ഉപയോഗിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ഗൂഗിളിന്റെ പികസല്‍ ഫോണില്‍ മാത്രമേ ഇതിന്റെ ഉപയോഗം സാധ്യമാകൂ. സംസങ്ങിന്റെ ഗിയര്‍ VR ഉം, മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സും, ഒകുലസ് റിഫ്റ്റും, ഷവോമിയുടെ mi VR ഉം അരങ്ങു വാഴുന്ന തട്ടകത്തിലേയ്ക്കാണ് ഗൂഗിള്‍ ഡേഡ്രീമിനെ മത്സരത്തിനിറക്കുന്നത്. നവംബര്‍ 10 നാണ് ഇത് വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നും വളരെ വ്യത്യസ്തമായി ഗൂഗിള്‍ VR സര്‍വീസുകളുടെ വിപുലമായ ശ്രേണി ഉപഭോക്തക്കളുടെ മുന്നില്‍ നിരത്തുന്നത് എന്ന് സംശയമില്ലാത്ത കാര്യമാണ്. ഹൈ റെസല്യൂഷന്‍ ഗെയിമുകളും ധാരാളം യു ട്യൂബ് വീഡിയോകളും, ന്യൂ യോര്‍ക്ക് ടൈംസ്, വാള് സ്ട്രീറ്റ് ജേര്‍ണല്‍, ദി ഗാര്ഡിയന് എന്നീ പത്രങ്ങളും ‘ഡേഡ്രീമിനു സേവനങ്ങള്‍ എത്തിക്കാന്‍ തയ്യാറായി…
Read More