JIO യുടെ ഏറ്റവും പുതിയ പ്ലാനുകളും ഓഫറുകളും ഇവിടെ അറിയാം

മുംബൈ: റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യൂഇയര്‍ 2018’ ഓഫറിന് കീഴില്‍ 149 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. കൂടാതെ ജിയോയുടെ നിലവിലുള്ള എല്ലാ ഒരു ജിബി ഡാറ്റാ പ്ലാനുകള്‍ക്കും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ 50 രൂപ വിലക്കിഴിവ് എന്നിങ്ങനെ രണ്ട് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഇത് കൂടാതെ ജിയോയുടെ 399 രൂപയുടെ പ്ലാനില്‍ 20 ശതമാനം അധിക ഡാറ്റയും രണ്ട് ആഴ്ച അധികം വാലിഡിറ്റിയും ലഭിക്കും. നിലവില്‍ 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. രണ്ട് ആഴ്ചകൂടി അധികം ലഭിക്കുമ്പോള്‍ ഇത് 84 ദിവസമായി വര്‍ധിക്കും. ജിബിയ്ക്ക് നാല് രൂപ എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക ഡാറ്റാ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജനുവരി ഒമ്പത് മുതലാണ് ഈ ഓഫറുകള്‍…

Read More

ജിയോയെ ഇടിച്ചിടാന്‍ 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍ വരുന്നു

റിലയന്‍സ് ജിയോയുമായുള്ള താരിഫ് യുദ്ധം അടുത്ത തലത്തില്‍ എത്തിക്കാന്‍ കച്ചക്കെട്ടി എയര്‍ടെല്‍. ജിയോയെ ഇടിച്ചിടാന്‍ 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്ന് ടെലികോം ബ്ലോഗര്‍ സഞ്ജയ് ബാഫ്‌ന പറയുന്നു. അണ്‍ലിമിറ്റഡ് കോളോടെ പ്രതിദിനം ഒരു ജിബി 4ജി ഡേറ്റ ഓഫറില്‍ ലഭിക്കും. 70 ദിവസമാണ് ഓഫര്‍ കാലാവധി. യൂസര്‍ക്ക് മൊത്തം 70 ജിബി ഡേറ്റ ലഭിക്കുമെന്ന് ചുരുക്കം. 4ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം ഉപയോഗിക്കുന്ന എയര്‍ടെല്‍ യൂസര്‍മാര്‍ക്ക് മാത്രമേ മേല്‍പ്പറഞ്ഞ പ്ലാന്‍ ലഭിക്കൂ. റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിന് മറുപടിയെന്നോണം വിവിധ നിരക്കുകളില്‍ ഒരു ജിബി ഡേറ്റയും രണ്ട് ജിബി ഡേറ്റയും നല്‍കുന്ന രണ്ട് പ്ലാനുകള്‍ എയര്‍ടെല്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2  മാസം കൊണ്ട്  എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍ …

Read More

ഉപഭോക്താക്കളെ കൂട്ടാന്‍ റിലയന്‍സ് നീക്കം; ജിയോ വെല്‍ക്കം ഓഫര്‍ കാലാവധി നീട്ടിയേക്കും

മുംബൈ: റിലയന്‍സ് ജിയോ സൗജന്യ ജി ഓഫര്‍ കാലാവധി നീട്ടാന്‍ സാധ്യത. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് റിലയന്‍സിന്റെ ഈ നീക്കം. വിപണി പിടിക്കുക എന്ന തന്ത്രവുമായി ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കി വെല്‍ക്കം ഓഫറില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ റിലയന്‍സ് ജിയോ തങ്ങളുടെ ഓഫര്‍ മൂന്നു മാസത്തേക്ക് കൂടി നീട്ടാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ തുടങ്ങിയ ഓഫറിന്റെ കാലാവധി ഡിസംബര്‍ മൂന്നിന് അവസാനിക്കും. എന്നാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വരിക്കാരുടെ എണ്ണം 100 ദശലക്ഷം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഓഫര്‍ തുടരാനാണ് റിലയന്‍സ് ജിയോയുടെ നീക്കം. ട്രായിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരു ടെലികോം സേവന ദാതാവിന് 90 ദിവസത്തില്‍ കൂടുതല്‍ ഒരു സൗജന്യ സേവനവും നല്‍കാനാവില്ല. അതേസമയം, കമ്പനിക്ക് പ്രഖ്യാപിക്കുന്ന പ്രമോഷണല്‍ ഓഫറുകളുടെ…

Read More