മുംബൈ: രാജ്യത്ത് സ്വർണവില കുതിക്കുന്നു. ഈ വർഷത്തെ ഉയർന്ന നിരക്കായ 30,600(10 ഗ്രാമിന്) നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പവന് 22,320 രൂപ കേരളത്തിൽ സ്വർണവില പവന് (എട്ട് ഗ്രാം)22,320 രൂപയാണ്. ഗ്രാമിന് 2790 രൂപയും. സെപ്റ്റംബർ രണ്ടിനാണ് 22,200 രൂപയിൽനിന്ന് 120 രൂപകൂടി 22320 രൂപയായത്. വരുംദിവസങ്ങളിലും വിലയിൽ വർധനവുണ്ടാകാനാണ് സാധ്യത. ഈ വർഷം തുടക്കത്തിൽ 28,000 രൂപയായിരുന്നു വില. രാജ്യത്തെ ജ്വല്ലറികൾ സ്വർണം കാര്യമായി വാങ്ങിയതാണ് വിലവർധനയ്ക്കുള്ള ഒരു കാരണം. വെള്ളിവിലയിലും വർധനവുണ്ട്. കിലോഗ്രാമിന് 200 രൂപ വർധിച്ച് 41,700 രൂപയായി. വ്യവസായ ആവശ്യത്തിനും കോയിൻ നിർമാണത്തിനും ഡിമാൻഡ് കൂടിയതാണ് വെള്ളിവിലയെ സ്വാധീനിച്ചത്. ആഗോള വിപണിയിലെ വിലവർധനയാണ് രാജ്യത്തെ സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണിത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.
Read MoreTag: kerala business
ഇനി മുതല്‍ 30,000ന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡൽഹി: പാൻ കാർഡില്ലാത്തവർക്ക് ഇനി 30,000 രൂപയിൽകൂടുതൽ ബാങ്കിൽ നിക്ഷേപിക്കാൻ കഴിയില്ല. നിലവിലുണ്ടായിരുന്ന 50,000 എന്ന തുകയിൽനിന്ന് പരിധി 30,000 രൂപയാക്കി ഉടനെ കുറച്ചേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. പണമിടപാടുകൾ കുറച്ച് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30,000 രൂപയിൽ കൂടുതലുള്ള മർച്ചന്റ് പേയ്മെന്റുകൾക്കും പാൻകാർഡ് വിവരങ്ങൾ നിർബന്ധമാക്കും. ഇതിനുപുറമെ, ഒരു പരിധിക്ക് മുകളിലുള്ള കറൻസി ഇടപാടുകൾക്ക് കാഷ് ഹാൻഡ്ലിങ് ചാർജ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.
Read More