ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും. നവംബർ 17നാണ് ന്യൂ ഫണ്ട് ഓഫർ ക്ലോസ് ചെയ്യുക. വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് നവംബർ 14ന് അപേക്ഷിക്കാം. കഴിഞ്ഞ ആഗസ്തിൽ പ്രഖ്യാപിച്ച ഇടിഎഫിന്റെ എൻഎഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, കോൾ ഇന്ത്യ, നാൽകോ എന്നീ പൊതുമേഖല സ്ഥാപനങ്ങൾക്കുപുറമെ ആക്സിസ് ബാങ്ക്, ഐടിസി, എൽആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും. ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല .

Read More

57 വയസ്സിനു മുമ്പ് ഒരു കോടി രൂപ സമാഹരിയ്ക്കാന്‍ ……!

32 വയസ്സുള്ള വിവാഹിതനായ യുവാവാണ് ഞാന്‍. 57 വയസ്സിനുമുമ്പ് ഒരു കോടി രൂപ സമാഹരിക്കണമെന്ന് ആഗ്രഹമുണ്ട്. എസ്‌ഐപിയായി എത്ര രൂപ നിക്ഷേപിച്ചാലാണ് ഈ തുക സമാഹരിക്കാന്‍ കഴിയുക. അതിന് യോജിച്ച മ്യൂച്വല്‍ ഫണ്ട് നിര്‍ദേശിക്കാമോ? സനില്‍ പി ,വടകര ജീവിതത്തിന്റെ തുടക്കത്തില്‍തന്നെ റിട്ടയര്‍മെന്റ് കാലത്തെക്കുറിച്ച് ചിന്തിച്ചതിനെ ആദ്യമായി അഭിനന്ദിക്കട്ടെ. പ്രതിമാസം 6000 രൂപവീതം മികച്ച ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം വാര്‍ഷിക ആദായപ്രകാരം 25 വര്‍ഷംകഴിഞ്ഞാല്‍ ഒരു കോടിയിലേറെ രൂപ ലഭിക്കും. കൃത്യമായി പറഞ്ഞാല്‍ 10,854,044 രൂപ. 18 ലക്ഷം രൂപയാണ് നിങ്ങള്‍ മൊത്തമായി അടച്ചിട്ടുണ്ടാകുക. എന്നാല്‍ അതില്‍നിന്ന് മൊത്തം ലഭിക്കുന്ന ആദായമകട്ടെ 90 ലക്ഷത്തോളംവരും. കൂട്ടുപലിശയുടെ ഗുണമാണ് ഇവിടെ ഇത്രയും നേട്ടം ലഭിക്കാന്‍ കാരണം. ട്രേഡിങ് അക്കൗണ്ട് : സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ഉദാ:  …

Read More

ഇന്‍ഫോസിസ് സഹസ്ഥാപകര്‍ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകര്‍ തങ്ങളുടെ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 8,000 കോടി മൂല്യമുള്ള 12.75 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജുമെന്റും തമ്മിലുള്ള ആസ്വാരസ്യമാണ് കാരണമെന്നാണ് സൂചന. അതിനിടെ, ഇന്‍ഫോസിസ് 2020-ഓടെ 2,000 കോടി ഡോളര്‍ വരുമാനം നേടാനുള്ള ലക്ഷ്യം ഉപേക്ഷിച്ചു. ത്വരിത വളര്‍ച്ച നേടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദീര്‍ഘകാല വരുമാന ലക്ഷ്യം കമ്പനി ഉപേക്ഷിച്ചത്. ഇന്‍ഫോസിസിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ദീര്‍ഘകാല വരുമാന ലക്ഷ്യങ്ങളെക്കുറിച്ച് പരാമര്‍ശമേയില്ല. ഇന്‍ഫോസിസ് സി.ഇ.ഒ. വിശാല്‍ സിക്കയുടെ 1.1 കോടി ഡോളര്‍ എന്ന വാര്‍ഷിക പ്രതിഫലം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ലക്ഷ്യം നേടാനാകാതെ വന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഫലം വന്‍തോതില്‍ കുറയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ശമ്പളം 67 ലക്ഷം ഡോളറായി കുറഞ്ഞിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം 1,020 കോടി ഡോളറാണ് ഇന്‍ഫോസിസിന്റെ…

Read More

ഇനി മുതല്‍ 30,000ന് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡൽഹി: പാൻ കാർഡില്ലാത്തവർക്ക് ഇനി 30,000 രൂപയിൽകൂടുതൽ ബാങ്കിൽ നിക്ഷേപിക്കാൻ കഴിയില്ല. നിലവിലുണ്ടായിരുന്ന 50,000 എന്ന തുകയിൽനിന്ന് പരിധി 30,000 രൂപയാക്കി ഉടനെ കുറച്ചേക്കും. ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. പണമിടപാടുകൾ കുറച്ച് ഡിജിറ്റൽ പെയ്മെന്റ് സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 30,000 രൂപയിൽ കൂടുതലുള്ള മർച്ചന്റ് പേയ്മെന്റുകൾക്കും പാൻകാർഡ് വിവരങ്ങൾ നിർബന്ധമാക്കും. ഇതിനുപുറമെ, ഒരു പരിധിക്ക് മുകളിലുള്ള കറൻസി ഇടപാടുകൾക്ക് കാഷ് ഹാൻഡ്ലിങ് ചാർജ് ഏർപ്പെടുത്തുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

Read More

നോട്ട് നിരോധനം ,ഭൂമി വില കുത്തനെ കുറയും

കൊച്ചി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നു. ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതൽ നിക്ഷേപം വന്നുനിറയാൻ തുടങ്ങിയതോടെ പലിശനിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പായിത്തന്നെ പല ബാങ്കുകളും നിരക്കിൽ കുറവ് വരുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതാണ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നത്. ഇതിനൊപ്പം ഭൂമി വില കുറയുക കൂടി ചെയ്യുന്നതോടെ, ഫ്ളാറ്റുകളും വില്ലകളും വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാകും. പലിശനിരക്കുകൾ കുറയുന്നതോടെ ഭവന വായ്പ ഉൾപ്പെടെയുള്ള റീട്ടെയ്ൽ വായ്പകൾക്ക് ആവശ്യക്കാരേറുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് 5.50 ശതമാനമെങ്കിലുമായി കുറയുമെന്നാണ് ബാങ്കിങ്, റിയൽ എസ്റ്റേറ്റ് മേഖലകളുടെ പ്രതീക്ഷ. ഇതു കുറയുന്നതോടെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ…

Read More

പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയപരിധി 14 വരെ നീട്ടി

ന്യൂഡല്‍ഹി: പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. നവംബര്‍ 14 വരെ അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം. സര്‍ക്കാര്‍ ആസ്പത്രികളിലും ഫാര്‍മസികളിലും നോട്ടുകള്‍ സ്വീകരിക്കും. വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാനും 1000, 500 നോട്ടുകള്‍ തിങ്കളാഴ്ചവരെ ഉപയോഗിക്കാനാകും. പെട്രോള്‍ പമ്പുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാം. ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കിയത് നവംബര്‍ 14 വരെ തുടരുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. നവംബര്‍ എട്ടിനാണ് നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ താല്‍ക്കാലികമായി അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി തീരാനിരിക്കവേയാണ് സര്‍ക്കാര്‍ തീയതി നീട്ടിയിരിക്കുന്നത്. അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നത് ഇന്നലെ…

Read More

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണ ബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി.

തിരുവനന്തപുരം: അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ സഹകരണബാങ്കുകള്‍വഴി സ്വീകരിക്കാന്‍ തുടങ്ങി. അംഗങ്ങളായ ഉപഭോക്താക്കളില്‍നിന്ന് സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് വഴിമാത്രം വെള്ളിയാഴ്ച അഞ്ചുകോടി രൂപയുടെ പഴയ നോട്ടുകളാണ് സ്വീകരിച്ചത്. ഇടപാടുകാരില്‍നിന്ന് വെള്ളിയാഴ്ചമുതല്‍ സ്വീകരിക്കുന്ന പഴയ നോട്ടുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അവയ്ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ സൗകര്യം ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാന സഹകരണബാങ്ക് നല്‍കുന്നില്ലെന്ന് പരാതിയുണ്ട്. പണം സ്വീകരിക്കാന്‍ സംസ്ഥാന സഹകരണ ബാങ്ക് തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇടപാടുകാരില്‍നിന്ന് സ്വീകരിക്കുന്ന പണം മുഴുവന്‍ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നത് ജില്ലാ സഹകരണ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നു.

Read More