മുംബൈ: മഹാത്മാഗാന്ധി സീരീസിൽപ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസർവ് ബാങ്ക് ഉടനെ പുറത്തിറക്കും. പത്തുരൂപയുടെ 100 കോടി നോട്ടുകൾ ഇതിനകംതന്നെ അച്ചടി പൂർത്തിയാക്കിയതായി ആർബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ചോക്കലേറ്റ് ബ്രൗൺ കളറിലുള്ള നോട്ടിൽ കൊണാർക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈൻ കഴിഞ്ഞയാഴ്ചയാണ് സർക്കാർ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈൻ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകൾ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ എസ്ഐപി തുടങ്ങാം കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം, നിക്ഷേപിക്കാനുദ്ദേശിക്കുന്ന ഫണ്ടിന്റെ വെബ്സൈറ്റിലെത്തി ‘രജിസ്റ്റര്‍ നൗ‘ അല്ലെങ്കില്‍ ‘ന്യൂ ഇന്‍വെസ്റ്റര്‍’ എന്നെഴുതിയ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഓണ്‍ലൈനായി ഇടപാട് നടത്തുന്നതിന് യൂസര്‍നെയിം പാസ് വേഡ് എന്നിവ തിരഞ്ഞെടുക്കാം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തെറ്റാതെ രേഖപ്പെടുത്തണം. എസ്ഐപി നിക്ഷേപത്തിനായി തുക പിന്‍വലിക്കേണ്ടത് ഈ അക്കൗണ്ടില്‍നിന്നാണ്. അതുപോലെതന്നെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പണം…
Read More