രണ്ടായിരം രൂപാ നോട്ടുകൾക്കുപിന്നാലെ അഞ്ഞൂറു രൂപാനോട്ടുകളിലും മഷി പടരുന്നതായി പരാതി

 

കൊച്ചി: രണ്ടായിരം രൂപാ നോട്ടുകൾക്കുപിന്നാലെ അഞ്ഞൂറു രൂപാനോട്ടുകളിലും മഷി പടരുന്നതായി പരാതി. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ വിയർപ്പ് പറ്റിയതോടെയാണ് അഞ്ഞൂറിന്റെ മാത്രം നോട്ടുകളിൽ മഷിപടർന്നത്. കൊച്ചി വൈറ്റിലയിലെ ചുമട്ടുതൊഴിലാളിയായ സിജോയ്ക്ക് പണിക്കൂലിയായി കിട്ടിയ അഞ്ഞൂറിന്റെ രണ്ടു നോട്ടുകളിലാണ് മഷിപടർന്നത്.

500ന്റെ നോട്ടുകൾക്കുള്ളിൽ 100ന്റെ നോട്ടുകളുംവച്ച് മടക്കി പോക്കറ്റിലാണ് സൂക്ഷിച്ചത്. പണിയെടുത്ത് വിയർത്തതോടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ മഷിപടർന്ന് ഈ വിധത്തിലായി. പിറ്റേന്ന് ജോലി വേണ്ടന്നു വച്ച് കൊച്ചിയിലെ റിസർവ് ബാങ്ക് ഓഫിസിൽ നോട്ടുമാറാൻ ചെന്നെങ്കിലും മറ്റൊരുദിവസം വരാൻ പറഞ്ഞ് തിരിച്ചയച്ചു. ഇതോടെ ഒരു ദിവസത്തെ പണിക്കൂലിയും നഷ്ടമായതായി സിജോ പറയുന്നു. പണിക്കൂലി കളഞ്ഞ് ഇനി നോട്ടുമാറാൻ പോകാനില്ലന്നാണ് ഇദേഹം പറയുന്നു. പലയിടങ്ങളിലും രണ്ടായിരം രൂപയുടെ നോട്ടുകൾ മഷിപടർന്ന് ഉപയോഗിക്കാൻകഴിയാത്ത സ്ഥിതിയായത് നേരത്തെ ചർച്ചയായിരുന്നു.

Related posts

Leave a Comment