മുംബൈ : പരമ്പരാഗത നിക്ഷേപ പദ്ധതികളായ ബാങ്ക് എഫ്ഡി, റിയൽ എസ്റ്റേറ്റ്, സ്വർണം എന്നിവയിൽനിന്ന് ഇന്ത്യക്കാർ കൂട്ടത്തോടെ പിൻതിരിയുകയാണോ ?ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം . ഓഹരി, ഓഹരി അധിഷ്ടിത മ്യൂച്വൽ ഫണ്ട് എന്നിവയിലേയ്ക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് അതാണ് സൂചിപ്പിക്കുന്നത്. 2017 സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം 37.6 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാർ ഓഹരിയിൽ നിക്ഷേപിച്ചത്. ബാങ്ക് എഫ്ഡി യിലെത്തിയതാകട്ടെ 40.1 ലക്ഷം കോടിയും. എഫ്ഡിയുമായി താരതമ്യം ചെയ്യുമ്പോൾ കുറവുണ്ടായത് വെറും 2.5 ലക്ഷം കോടി രൂപമാത്രം. 2016 സാമ്പത്തിക വർഷത്തിൽ ഈ അന്തരം എഴ് ലക്ഷം കോടി രൂപയായിരുന്നു. അന്ന് 36.8 ലക്ഷംകോടി രൂപ എഫ്ഡിയിലെത്തിയപ്പോൾ ഓഹരിയിൽ നിക്ഷേപമായെത്തിയത് 29.6 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ബാങ്ക് എഫ്ഡിയെ ഓഹരി നിക്ഷേപം കവച്ചുവെയ്ക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കൽ, ജിഎസ്ടി, ഓഹരി…
Read More