കാനഡ : വിവര സാങ്കേതിക വിദ്യകള്‍ അനുദിനം മാറി കൊണ്ടിരിയ്ക്കുന്ന ഇക്കാലത്ത് വളയ്ക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ ഫോണും യാഥാർഥ്യമാകുകയാണ്. കാനഡയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് \’വളയുന്ന ഫോണി\’ ന്‍റെ രൂപകൽപനയ്ക്ക് പിന്നിൽ. സ്ക്രീനിൽ സാധാരണ ടച്ച് ചെയ്തു സാധ്യമാകുന്ന ഒട്ടു മിക്ക പ്രവർത്തനങ്ങളും ഫോണിന്‍റെ സ്ക്രീൻ വളച്ചു സാധ്യമാക്കാം. ഗെയിം കളിക്കുക, ഇ ബുക്കിന്‍റെ പേജുകൾ മറിക്കുക എന്നിവ ഇത്തരത്തിൽ സ്ക്രീൻ വളയ്ക്കുന്നതിലൂടെ സാധ്യമാകും.കാനഡയിലെ ക്യൂൻസ് സർവകലാശാലയിലെ ഹൂമൻ മീഡിയ ലാബിലാണ് വളയ്ക്കാൻ കഴിയുന്ന ഉയർന്ന റെസലൂഷനോടു കൂടിയ കളർ ഡിസ്പ്ലേ വികസിപ്പിച്ചെടുത്തത്. റീഫ്ലെക്സ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ഡിസ്പ്ലേ ഫോൺ ഉപയോഗത്തിനിടെ ഉപഭോക്താവിന്‍റെ കൈ സ്ക്രീനിൽ സാധ്യമാക്കുന്ന വളവിനെ ഇൻപുട്ട് ആയി സ്വീകരിക്കാനും ഇതിനെ മൾട്ടി ടച്ച് എന്നരൂപത്തിൽ പരിഗണിക്കാനും കഴിവുള്ളതാണ്.ഇത്തരമൊരു കണ്ടുപിടിത്തതിലൂടെ പൂർണ്ണമായും ഫ്ലെക്സിബിൾ ആയ സ്മാർട്ട്ഫോൺ നിർമ്മിതിക്കാണ് തുടക്കമാകുന്നത്.എൽജിയുടെ ഫ്ലെക്സിബിൾ ഒഎൽഇഡി ടച്ച് സ്ക്രീൻ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയ റീഫ്ലെക്സ് സ്ക്രീനിൽ ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒഎസ് ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
Related posts
-
വാട്സ്ആപ്പില്‍ ഇനി മുതല്‍ മെസേജ് ഫോര്‍വേഡിംഗ് ഫീച്ചറും
വാട്സ്ആപ്പ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തി. മെസേജ് ഫോര്‍വേഡിംഗ് സംബന്ധിച്ച ഫീച്ചറാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. ഇതുവഴി മെസേജ് മറ്റുള്ളവരില്‍ നിന്നും ഫോര്‍വേഡ് ചെയ്തതാണോ... -
അഞ്ചുവർഷത്തേയ്ക്ക് ചാനലുകൾ സൗജന്യമായി നല്കാന് JIO റിലയൻസ് ബിഗ് tv
ന്യൂഡൽഹി: റിലയൻസ് ജിയോക്കുശേഷം ഡിടിഎച്ച് മേഖലയിലും കടുത്ത മത്സരവുമായി റിലയൻസ് ബിഗ് ടിവി. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാമ്പയിന്റെ ഭാഗമായി അഞ്ചുവർഷത്തേയ്ക്ക്... -
ഇന്ത്യയില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു
ഇന്ത്യ ഒട്ടാകെ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു. കേരളത്തിൽ 92 ലക്ഷത്തിലധികം ഫെയ്സ്ബുക്ക് ഉപയോക്താക്കൾ ഉണ്ട്. എന്ന് മാത്രമല്ല,...