ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു

south-indian-bank

ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍നിന്നു ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇലോക്ക് അവതരിപ്പിച്ചു. മൊബൈല്‍ ബാങ്കിംഗ് ആപ്പായ എസ്‌ഐബി മിററിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റത്തവണ ടാപ് ചെയ്യുമ്പോള്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, പി.ഒ.എസ്. തുടങ്ങിയ എല്ലാത്തരം ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ലോക്ക്/അണ്‍ലോക്ക് ചെയ്യാനുള്ള അതിനൂതന സുരക്ഷാ സംവിധാനമാണ് ഇലോക്ക്.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് പ്ലാറ്റ്ഫോമുകളില്‍ ഇലോക്ക് സൗകര്യമുള്ള എസ്‌ഐബി മിറര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനാകും. എല്ലാ ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ഒരു നിമിഷത്തിനുള്ളില്‍ ബ്ലോക്ക് ചെയ്യാനാവും എന്നതാണ് ഇലോക്ക് സംവിധാനത്തെ ആകര്‍ഷകമാക്കുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് ബാങ്കിംഗ് ലോകം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച്‌ ഇടപാടുകാരുടെ ആശങ്ക പരിഹരിക്കാനാണ് ബാങ്ക് പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.

Related posts

Leave a Comment