സൗജന്യ ഡേറ്റയുമായി വോഡഫോൺ 4 ജി

കൊച്ചി: 4ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന കേരളത്തിലെ വോഡഫോൺ ഉപഭോക്താക്കൾക്ക് പ്രത്യേക പാക്കേജ്. വോഡഫോൺ സൂപ്പർനെറ്റ് 4 ജി യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള എല്ലാ വോഡഫോൺ ഉപഭോക്താക്കൾക്കും രണ്ട് ജി.ബി. ഡേറ്റഅവരുടെ 4 ജി ഫോണുകളിൽ ലഭിക്കും. 4ജി സിമ്മുകൾ എല്ലാ വോഡഫോൺ സ്റ്റോറുകളിലും മിനി സ്റ്റോറുകളിലും 13,000 മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ലഭിക്കും. പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ഒറ്റത്തവണത്തേക്കു ലഭിക്കുന്ന ഈ രണ്ട് ജി.ബി. ഡേറ്റപത്ത് ദിവസത്തേക്ക് സൗജന്യമായി ലഭിക്കും. പോസ്റ്റ് പെയ്ഡ് വരിക്കാർക്കിത് ഒരു ബില്ലിങ് കാലയളവു വരെ ലഭിക്കും. 4ജി സിം 4ജി സംവിധാനമുള്ള ഹാൻഡ് സെറ്റുകളിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. പുതിയ വോഡഫോൺ സൂപ്പർനെറ്റ് 4ജി സിം വഴി ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന 2 ജി.ബി. അധിക േഡറ്റയോടു കൂടി തടസ്സമില്ലാത്ത മൊബൈൽ ഇന്റർനെറ്റ് ഉപയോഗം തുടരാനാവും. സിം പുതുക്കി വാങ്ങിക്കഴിഞ്ഞാൽ…

Read More

സ്വര്‍ണ വില 320 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

Read More

രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ചയിലേയ്ക്ക് നിലം പൊത്തി

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നതും മൂല്യത്തെ കാര്യമായി ബാധിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56നാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 27 പൈസയുടെ നഷ്ടമാണുണ്ടായത്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 70ലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തല്‍

Read More

സെന്‍സെക്‌സില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 135 പോയന്റ് നഷ്ടത്തില്‍ 25916ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 7985ലുമെത്തി. ബിഎസ്ഇയിലെ 359 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 767 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, വേദാന്ത, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, അദാനി പവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിനെതിര 68.80 ആണ് രൂപയുടെ മൂല്യം.

Read More