സൗജന്യ ഡേറ്റയുമായി വോഡഫോൺ 4 ജി

vodofone-4g-offer

കൊച്ചി: 4ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന കേരളത്തിലെ വോഡഫോൺ ഉപഭോക്താക്കൾക്ക് പ്രത്യേക പാക്കേജ്. വോഡഫോൺ സൂപ്പർനെറ്റ് 4 ജി യിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന നിലവിലുള്ള എല്ലാ വോഡഫോൺ ഉപഭോക്താക്കൾക്കും രണ്ട് ജി.ബി. ഡേറ്റഅവരുടെ 4 ജി ഫോണുകളിൽ ലഭിക്കും. 4ജി സിമ്മുകൾ എല്ലാ വോഡഫോൺ സ്റ്റോറുകളിലും മിനി സ്റ്റോറുകളിലും 13,000 മൾട്ടി ബ്രാൻഡ് ഔട്ട്ലെറ്റുകളിലും ലഭിക്കും. പ്രീ പെയ്ഡ് ഉപഭോക്താക്കൾക്ക് ഒറ്റത്തവണത്തേക്കു ലഭിക്കുന്ന ഈ രണ്ട് ജി.ബി. ഡേറ്റപത്ത് ദിവസത്തേക്ക് സൗജന്യമായി ലഭിക്കും.

പോസ്റ്റ് പെയ്ഡ് വരിക്കാർക്കിത് ഒരു ബില്ലിങ് കാലയളവു വരെ ലഭിക്കും. 4ജി സിം 4ജി സംവിധാനമുള്ള ഹാൻഡ് സെറ്റുകളിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്. പുതിയ വോഡഫോൺ സൂപ്പർനെറ്റ് 4ജി സിം വഴി ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന 2 ജി.ബി. അധിക േഡറ്റയോടു കൂടി തടസ്സമില്ലാത്ത മൊബൈൽ ഇന്റർനെറ്റ് ഉപയോഗം തുടരാനാവും. സിം പുതുക്കി വാങ്ങിക്കഴിഞ്ഞാൽ 48 മണിക്കൂറിനകം ഇത് അവരുടെ േഡറ്റ ബാലൻസിൽ കൂട്ടിച്ചേർക്കപ്പെടും.

Related posts

Leave a Comment