മുംബൈ :ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കില്ല. സര്‍ക്കാറുമായി ബന്ധപ്പെട്ട നികുതികള്‍ സ്വീകരിക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്നുവരെ അവധി ദിവസങ്ങളിലടക്കം തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. ക്ലോസിംഗ് നടപടികളെ ബാധിക്കുമെന്നതിനാലാണ് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് അറിയിച്ചത്.
എസ്ബിടി-എസ്ബിഐ ലയനം പ്രാബല്യത്തില്‍ വരുന്നതും ഏപ്രില്‍ ഒന്നിനാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് വലിയ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന കാരണത്താലാണ് ആര്‍ബിഐ ഉത്തരവില്‍ മാറ്റം വരുത്തിയത്.