വില കുറഞ്ഞ ബജറ്റ് സ്മാര്ട്ട് ഫോണുമായി വിപണി പിടിക്കാന്എത്തിയിരിക്കുകയാണ് നോക്കിയ വണ്. എത്തി. അതു മാത്രമല്ല, ആന്ഡ്രോയിഡിന്റെ ഏറ്റവുംപുതിയ ഒ.എസായ ഒറിയോയുടെ ഗോ എഡിഷനിലാണ് നോക്കിയ വണ് പുറത്തിറങ്ങുന്നത് എന്ന പ്രത്യേകത കുടി ഫോണിനുണ്ട്. ബ്ജറ്റ് സ്മാര്ട്ട് ഫോണുകള്ക്കായുള്ള ആന്ഡ്രോയിഡിന്റെ പ്രത്യേക എഡിഷനാണ് ഗോ. ഫീച്ചര് ഫോണുകളില് നിന്നും സ്മാര്ട്ട് ഫോണിലേക്കുള്ള തുടക്കക്കാരെയാണ് നോക്കിയ വണ്ണിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. റെഡ്മി 5 എയാണ് പ്രധാന എതിരാളി. 5,499 രൂപയാണ് നോക്കിയവണ്ണിന്റെ വിപണി വില.
നോക്കിയ വണ് ഡിസൈന്
കുറഞ്ഞവില സെഗ്മെന്റില് അത്യുഗ്രന് ഡിസൈന് തന്നെയാണ് ഫോണിനുള്ളത്. ഡിസ്പ്ലെയ്ക്ക് മുകളിലും താഴെയുമായി കനം കൂടിയ ബോര്ഡര് ഉപയോഗിച്ചിട്ടുള്ളതാണ് നിര്മാണം. മുന് ഭാഗത്തായി വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് റിമ്മും ഉപയോഗിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് നേരത്തെ പുറത്തിറക്കിയിരുന്ന ലൂമിയ സീരീസ് ഫോണുകളെ പുതിയ മോഡല് അനുസ്മരിപ്പിക്കും.
പവര്, വോളിയം ബട്ടണുകള് വലത്തേ ഭാഗത്താണ്. 3.5 എംഎം ഓഡിയോജാക്ക് ഫോണിന്റെ മുകള് ഭാഗത്താണ്. പിന്നിലെ പ്രധാന കാമറയോടൊപ്പം എല്.ഇ ഡിഫ്ലാഷ് ലൈറ്റുണ്ട്. 9.5 എം.എം കനമാണ് ഫോണിനുള്ളത്. ഫോണ് എകദേശം പൂര്ണമായും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിര്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായി താഴെ വീണാല് പൊട്ടല് വീഴാന് സാധ്യത ഏറെയാണ്.
നോക്കിയ വണ് സവിശേഷതകള്, പെര്ഫോമന്സ്
ആന്ഡ്രോയിഡ്ഓറിയോ അധിഷ്ഠിത ഒ.എസില് പ്രവര്ത്തിക്കാവുന്ന രീതിയിലാണ് നോക്കിയവണ്ണിന്റെ നിര്മാണം. 1. 1 ജിഗാഹെര്ട്സ് ക്വാഡ് കോര് മീഡിയാടെക്പ്രോസസ്സറിനൊപ്പം 1 ജി.ബി റാമും ഫോണിന് കരുത്തു പകരുന്നുണ്ട്. 4. 5 ഇഞ്ച്ഐ.പി.എസ് ടച്ച് സ്ക്രീന് 480 x 854 പിക്സല്സ് റെസലൂഷന് വാഗ്ദാനംചെയ്യുന്നു. എന്നാല് ഒരു ഗെയിം ഫെണ്ട്ലി മോഡല് അല്ല ഈ മോഡല്.
8 ജി.ബി ഇന്റേണല് സ്റ്റോറേജുള്ള ഒരൊറ്റ മോഡല് മാത്രമേ വിപണിയിലുള്ളൂ. 5 മെഗാപിക്സല് പിന് കാമറ, 2 മെഗാപിക്സല് മുന് കാമറ എന്നിവ ഫോണിലുണ്ട്. മുന്നിലുള്ളത് ഫിക്സഡ് ഫോക്കസ് കാമറയാണ്. വ്യൂവിംഗ് ആംഗിളും, ടച്ച്റെസ്പോണ്സും തരക്കേടില്ല. ഫോണ് ചെയ്യുമ്പോഴുള്ള ശബ്ദം വ്യക്തതയുള്ളതാണ്