പണമില്ലാതെ തനിച്ച് പെട്ടുപോയെങ്കില്‍ ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍ നിങ്ങളുടെ സഹായത്തിനുണ്ട്

കുറെ നേരമായല്ലോ .. ആരാണാവോ.. വല്ല കോൾ സെന്ററുകാരാവും അല്ലാതാരാ നമ്മളെ ഈ കുണു കുണാന്നിങ്ങനെ വിളിക്കാൻ ? എന്നാലോചിച്ചു കൊണ്ടാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ എടുത്തത്.. ഹലോ.. എന്റെ പൊന്നളിയാ.. ഒരു പണി കിട്ടി.. ഞാൻ ഫോണിനെ ഒന്ന് തുറിച്ചു നോക്കി.. ഹലോ.. അല്ല ആരായിത്.. ? എടാ ഞാൻ സാബുവാടാ .. . എടാ ഇതേതാ പുതിയ നമ്പർ.. നീ നമ്പർ മാറിയോ..? ഇത് എന്റെ അംബാനി നമ്പർ ആടാ .. ഇതിൽ നിന്ന് ഞാൻ ആരേം വിളിക്കാറില്ല.. .. മറ്റേ നമ്പറിൽ ബാലൻസ് ഇല്ല. അതാ ഇതെന്ന് വിളിച്ചേ.. നീ ഇതെവിടെയാ ? എന്റെ പോന്നേടാവേ ഒന്നും പറയണ്ട… ഞാനിപ്പോ കോയമ്പത്തൂർ ആണ് . സേലത്തിനു പോകാൻ വന്നതാ. എന്റെ പേഴ്സ് ബാഗ് എല്ലാം പോയി.. ബസ്സിൽ നിന്നും മിസ് ആയി..…

Read More

2010 ല്‍ തുടങ്ങി 2017 ല്‍ 6,00,000 വരിക്കാരിലേയ്ക്കത്തിയ സെരോധയുടെ വിജയഗാഥ

നിധിന്‍ കാമത്ത്  എന്ന ചെറുപ്പക്കാരന്‍  2010  ആഗസ്റ്റ്‌  15 ന്   ഇന്ത്യന്‍ സ്വാതന്ത്ര്യ  ദിനത്തില്‍   തുടങ്ങി വച്ച   ഇന്ത്യയിലെ ആദ്യത്തെ  ഡിസ്ക്കൌണ്ട്  ബ്രോകേരറേജ്  ആയ  സെരോധ   എന്ന  സംരഭം ഇന്ത്യന്‍ ഓഹരി  വിപണി  ബ്രോക്കറേജ്  രംഗത്ത്  സമാനതകളില്ലാത്ത  വിജയ തരംഗമാകുന്നു . 2010  ത്തില്‍ തുടങ്ങി ഏഴു വര്‍ഷങ്ങള്‍ ക്കിപ്പുറം  ഇന്ന്   6 ലക്ഷത്തില്‍പ്പരം വരിക്കാരില്‍ എത്തി നില്‍ക്കുന്നു  . സെരോധ ആരംഭിയ്ക്കുന്ന  സമയത്ത്  ബോംബ  ഓഹരി  സൂചികയായ  നിഫ്ടി  5402 പോയിന്‍റില്‍ ആയിരിന്നു  നിന്നിരുന്നതെങ്കില്‍  ഇന്നത്‌  ചരിത്ര നേട്ടമായ  10,440 പോയിന്‍റ്  ടച്ച് ചെയത്പ്പോള്‍   വരിക്കാരുടെ എണ്ണത്തില്‍   6,00,000  ത്തില്‍  എത്തി  നില്‍ക്കുന്നു  വെന്നതു   നിധിനും സെരോദ  ടീമിനും  അഭിമാനിക്കാവുന്ന  വലിയ  നേട്ടമാണ്    എന്ന്  ഏതൊരു  ബിസിനെസ്സ്  മാനദന്ധം വച്ച് നോക്കിയാലും  നിസ്സംശയം  പറയാം  . സെരോദയുടെ  മറ്റ്  സവിശേഷ റിക്കാര്‍ടുകള്‍  …

Read More

ഓഹരി വാങ്ങുന്നതിന് എന്ത് ചെയ്യണം ?

ഓഹരി വാങ്ങുന്നതിന് വാങ്ങുവാന്‍ പോകുന്നയാളിന് ഒരു ബാങ്ക് അക്കൗണ്ട്, ഒരു ട്രേഡിങ് അക്കൗണ്ട്, ഒരു ഡീമാറ്റ് അക്കൗണ്ട് എന്നിങ്ങനെ മൂന്ന് അക്കൗണ്ടുകല്‍ ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് ഓഹരികള്‍ വാങ്ങുന്നതിന് പണം കൈമാറാനും വില്‍ക്കുമ്പോള്‍ പണം സ്വീകരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളത്. നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ടാണെങ്കില്‍ അനായാസം പണം കൈമാറാനും ഓഹരി വാങ്ങാനും കഴിയും. ട്രേഡിങ് അക്കൗണ്ട് സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ജിയോജിത്, ഷെയര്‍വെല്‍ത്ത്, ഐസിഐസി സെക്യൂരിറ്റീസ് തുടങ്ങിയവ ഓഹരി ബ്രോക്കര്‍മാരാണ്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഓഹരി ബ്രോക്കര്‍മാരുമായി കൂട്ടുകെട്ടുള്ളതിനാല്‍ നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്ക് വഴി ട്രേഡിങ് അക്കൗണ്ട് എടുക്കാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഓഹരി ഇടപാടിന് ഓരോ ബ്രോക്കര്‍മാരും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതുപോലെതന്നെയാണ് വാര്‍ഷിക മെയിന്റനന്‍സ് ഫീസും. ഇതെല്ലാം പരിശോധിച്ചശേഷംമതി ട്രേഡിങ് അക്കൗണ്ട് എടുക്കുന്നത്.…

Read More