കുറെ നേരമായല്ലോ .. ആരാണാവോ.. വല്ല കോൾ സെന്ററുകാരാവും അല്ലാതാരാ നമ്മളെ ഈ കുണു കുണാന്നിങ്ങനെ വിളിക്കാൻ ? എന്നാലോചിച്ചു കൊണ്ടാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ എടുത്തത്..
ഹലോ..
എന്റെ പൊന്നളിയാ.. ഒരു പണി കിട്ടി..
ഞാൻ ഫോണിനെ ഒന്ന് തുറിച്ചു നോക്കി..
ഹലോ.. അല്ല ആരായിത്.. ?
എടാ ഞാൻ സാബുവാടാ .. .
എടാ ഇതേതാ പുതിയ നമ്പർ.. നീ നമ്പർ മാറിയോ..?
ഇത് എന്റെ അംബാനി നമ്പർ ആടാ .. ഇതിൽ നിന്ന് ഞാൻ ആരേം വിളിക്കാറില്ല.. .. മറ്റേ നമ്പറിൽ ബാലൻസ് ഇല്ല. അതാ ഇതെന്ന് വിളിച്ചേ..
നീ ഇതെവിടെയാ ?
എന്റെ പോന്നേടാവേ ഒന്നും പറയണ്ട… ഞാനിപ്പോ കോയമ്പത്തൂർ ആണ് . സേലത്തിനു പോകാൻ വന്നതാ. എന്റെ പേഴ്സ് ബാഗ് എല്ലാം പോയി.. ബസ്സിൽ നിന്നും മിസ് ആയി..
എങ്ങനെ.. ?? നീ എന്നാ ചത്തു കെടക്കുവാരുന്നോ..എല്ലാം കൂടെ ഒരുപ്പോക്ക് പോകാൻ ?
എടാ അതൊക്കെ പിന്നെ പറയാം. കയ്യിൽ പത്തു പൈസ പോലുമില്ല.. നിനക്ക് പരിചയമുള്ള ആരേലും ഉണ്ടോ ഇവിടെ..? ഒരു രണ്ടായിരം രൂപ അത്യാവശ്യമായി കിട്ടണം.
എനിക്ക് പരിചയമുള്ള ആരു.. ? തമിഴ്‌നാട്ടിൽ നമ്മുക്ക് വേണ്ടപ്പെട്ട ഒരാളുണ്ടാരുന്നതാണെ മരിച്ചും പോയി..
അതാര്.. ?
ജയലളിത..
എടാ &$%&#@# മനുഷ്യനിവിടെ വട്ടം ചുറ്റുവാ.. അന്നേരമാ അവന്റെ ഒരു ഓഞ്ഞ തമാശ.. &#@#
ടേക്ക് ഇറ്റ് ഈസി ബേബി.. ഊം.. നീ ഒരു കാര്യം ചെയ്യൂ.. ഈ നമ്പർ കുറിച്ച് വെച്ചേ.. 4422
അതെന്തിന്..
കുറിച്ച് വെക്ക് ഞാൻ പറയാം..
അല്പം കഴിയുമ്പോ നിന്റെ മൊബൈലിൽ ഒരു നാല് അക്ക കോഡ് വരും. എന്നിട്ട്
>> നേരെ ഏതേലും ഒരു SBI ATM ഇൽ ചെല്ലുക.
>> അതിൽ താഴെ വലതു വശത്തു IMT ലോഗൊ ഉണ്ടാവും. അതിൽ പ്രസ് ചെയ്യുക.
>> നിന്റെ മൊബൈൽ നമ്പർ അടിക്കുക
>>> ഞാൻ ആദ്യം പറഞ്ഞ കോഡ് 4422 അടിക്കുക
>>> നിന്റെ ഫോണിൽ ബാങ്കിൽ നിന്ന് വരുന്ന നാലക്ക കോഡ് അടിക്കുക
>>> രണ്ടായിരം എന്ന് കൊടുക്കുക
>> > YES / NO എന്ന് കൊടുക്കുക.
>>> കാശ് എടുത്തു സ്ഥലം വിടുക.
ഓ .. അതെങ്ങനെ.. ?
ആ അതൊക്കെ ഉണ്ട്..ഞാൻ എന്റെ SBI അകൗണ്ടിൽ നിന്ന് നിന്റെ മൊബൈൽ നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാ ..
എസ് ബി ഐ , ആക്സിസ്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾക്ക് നിലവിൽ ഈ IMT (Instant Money Transfer) സൗകര്യം ഉണ്ട്. ഇപ്പോ തൽക്കാലം നീ പോയി പൈസ എടുക്കാൻ നോക്ക്. കൂടുതൽ പറഞ്ഞു തരാൻ സമയമില്ല.. ഓഫീസിൽ പണിയുണ്ട്.. ആ ബീഹാറി നാറി മാനേജർ എന്റെ തള്ളക്കു വിളിക്കും.. വേണേൽ നീ പിന്നെ സമയം കിട്ടുമ്പോ ഒന്നാമത്തെ കമന്റ് നോക്ക്..
അപ്പൊ വെക്കട്ടെ.. ..ബൈ..