ഓഹരി വാങ്ങുന്നതിന് എന്ത് ചെയ്യണം ?

ഓഹരി വാങ്ങുന്നതിന് വാങ്ങുവാന്‍ പോകുന്നയാളിന് ഒരു ബാങ്ക് അക്കൗണ്ട്, ഒരു ട്രേഡിങ് അക്കൗണ്ട്, ഒരു ഡീമാറ്റ് അക്കൗണ്ട് എന്നിങ്ങനെ മൂന്ന് അക്കൗണ്ടുകല്‍ ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് ഓഹരികള്‍ വാങ്ങുന്നതിന് പണം കൈമാറാനും വില്‍ക്കുമ്പോള്‍ പണം സ്വീകരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളത്. നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ടാണെങ്കില്‍ അനായാസം പണം കൈമാറാനും ഓഹരി വാങ്ങാനും കഴിയും. ട്രേഡിങ് അക്കൗണ്ട് സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ജിയോജിത്, ഷെയര്‍വെല്‍ത്ത്, ഐസിഐസി സെക്യൂരിറ്റീസ് തുടങ്ങിയവ ഓഹരി ബ്രോക്കര്‍മാരാണ്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഓഹരി ബ്രോക്കര്‍മാരുമായി കൂട്ടുകെട്ടുള്ളതിനാല്‍ നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്ക് വഴി ട്രേഡിങ് അക്കൗണ്ട് എടുക്കാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഓഹരി ഇടപാടിന് ഓരോ ബ്രോക്കര്‍മാരും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതുപോലെതന്നെയാണ് വാര്‍ഷിക മെയിന്റനന്‍സ് ഫീസും. ഇതെല്ലാം പരിശോധിച്ചശേഷംമതി ട്രേഡിങ് അക്കൗണ്ട് എടുക്കുന്നത്.…

Read More