മോഡിയ്ക്ക് കത്തെഴുതി രത്തന്‍ ടാറ്റ

ന്യൂഡല്‍ഹി: സിറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി പകരം തല്‍ക്കാലത്തേക്ക് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ രത്തന്‍ ടാറ്റ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ടാറ്റ ഗ്രൂപ്പ് ജോലിക്കാര്‍ക്കും കത്തെഴുതി.
പ്രധാനമന്ത്രിക്കുള്ള കത്ത്

പ്രധാനമന്ത്രിക്കുള്ള കത്ത് :

തിങ്കളാഴ്ച നടന്ന കമ്പനി ബോര്‍ഡ് മീറ്റിംഗില്‍ മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതും പുതിയ മേധാവിയെ കണ്ടെത്താനായി രത്തന്‍ ടാറ്റ, റോനെന്‍ സെന്‍, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര തുടങ്ങിയവരെ ഉള്‍പ്പെടുത്തിയെ സെലക്ഷന്‍ പാനല്‍ രൂപികരിച്ചതുമാണ് കത്തിന്റെ ഉള്ളടക്കം. ജീവനക്കാര്‍ക്കുള്ള കത്ത് ജീവനക്കാര്‍ക്കുള്ള കത്ത് പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. അതുവരെ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് താന്‍ സ്ഥാനമേല്‍ക്കുമെന്ന് രത്തന്‍ ടാറ്റ അറിയിക്കുന്നു.
ജീവനക്കാര്‍ക്കുള്ള കത്ത്:
പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. അതുവരെ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് താന്‍ സ്ഥാനമേല്‍ക്കുമെന്ന് രത്തന്‍ ടാറ്റ അറിയിക്കുന്നു.
സിറസ് മിസ്ട്രി
ടാറ്റാ സണ്‍സ് ചെയര്‍മാനായി 2012ലാണ് സിറസ് മിസ്ട്രി നിയമിതനായത്. രത്തന്‍ ടാറ്റ സ്ഥാനമൊഴിഞ്ഞപ്പോള്‍ താല്‍ക്കാലിക ചെയര്‍മാനായി മിസ്ട്രി ചുമതലയേല്‍ക്കുകയും പിന്നീട് ചെയര്‍മാനായി ബോര്‍ഡ് യോഗം നിയമിക്കുകയുമായിരുന്നു. ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമകളായ പുല്ലാഞ്ചി മിസ്ട്രിയുടെ മകനാണ് സിറസ് മിസ്ട്രി. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനാകുന്ന ടാറ്റ കുടുംബാംഗമല്ലാത്ത രണ്ടാമത്തെ വ്യക്തി കൂടിയാണ് സിറസ്

.

Related posts

Leave a Comment