വിലക്കിഴിവില്‍ സ്വര്‍ണ്ണ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ സുവര്‍ണ്ണാവസരം

സ്വർണത്തിൽ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവോ ? എങ്കില്‍  കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ  കനകാവസരമാണ് ഇത്തവണ നിങ്ങള്‍ക്ക് ലഭിച്ചിരിയ്ക്കുന്നത്‌ . ഒക്ടോബർ ഒമ്പതുമുതൽ ഡിസംബർ 27വരെയുള്ള നീണ്ട കാലയളവിൽ ബോണ്ടിന് അപേക്ഷിക്കാൻ കഴിയും. തിങ്കൾ മുതൽ ബുധൻവരെയായിരിക്കും അപേക്ഷ സ്വീകരിക്കുക. തുടർന്നുവരുന്ന തിങ്കളാഴ്ച നിക്ഷേപകർക്ക് ബോണ്ട് അലോട്ട് ചെയ്യും. എവിടെ ലഭിക്കും? ബാങ്കുകൾ, പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ, ബിഎസ്ഇ)എന്നിവിടങ്ങളിൽനിന്ന് ബോണ്ട് വാങ്ങാം. ഈ ഏജൻസികളുടെ വെബ്സൈറ്റിൽനിന്നും ബോണ്ട് വാങ്ങാൻ സൗകര്യമുണ്ട്. ഓൺലൈനായി വാങ്ങുമ്പോൽ ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 50 രൂപ കിഴിവും ലഭിക്കും. വില ഇന്ത്യ ബുള്ള്യൻ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന്റെ അവസാനത്തെ മൂന്ന് വ്യാപര ദിനത്തിലെ വിലയുടെ ശരാശരിയെടുത്താണ് വില നിശ്ചയിക്കുക. ഉടനെ പുറത്തിറക്കുന്ന മൂന്നാംഘട്ട ബോണ്ടിന് (ഒരു ഗ്രാം)2956 രൂപയാണ് വില. നേട്ടം ബോണ്ട് വിൽക്കുമ്പോൾ അന്നത്തെ…

Read More

ഇപ്പോള്‍ നിക്ഷേപിയ്ക്കാന്‍ പറ്റിയ ഓഹരികള്‍ ഏതൊക്കെയെന്നു നോക്കാം

ദീപാവലി പ്രമാണിച്ച് അടുത്ത ഒരു വർഷക്കാലയളവിലേക്കുള്ള പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. ഒരു ഓഹരി മാത്രമായി വാങ്ങാതെ ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വിലയ്ക്ക് എല്ലാ ഓഹരികളും തുല്യ തുകയ്ക്ക് പോർട്ട്ഫോളിയോ (കൂട്ടമായി) ആയി വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കോൾ ഇന്ത്യ (Coal India) ലക്ഷ്യം: 340 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് പൊതുമേഖലയിലെ കോൾ ഇന്ത്യ. താപവൈദ്യുതി കമ്പനികളും സ്റ്റീൽ, സിമന്റ് വ്യവസായ മേഖലയിലുള്ള കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കൾ. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി താഴേക്ക് തന്നെ നിലനിന്നിരുന്ന ഈ ഓഹരിയുടെ വില തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. 278 രൂപ നിലവാരത്തിനടുത്ത് കോൾ ഇന്ത്യ ഓഹരി നിക്ഷേപത്തിനു പരിഗണിക്കാം. ഇപ്പോഴത്തെ നിലയിൽ 273 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ മാത്രമാണ് ഹ്രസ്വകാല ട്രെൻഡ് നെഗറ്റീവ് ആവുക. അതുകൊണ്ടുതന്നെ ഈ നിലവാരം സ്റ്റോപ് ലോസ് ആയി കണക്കാക്കാം.…

Read More