വിലക്കിഴിവില്‍ സ്വര്‍ണ്ണ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ സുവര്‍ണ്ണാവസരം

സ്വർണത്തിൽ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവോ ? എങ്കില്‍  കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ  കനകാവസരമാണ് ഇത്തവണ നിങ്ങള്‍ക്ക് ലഭിച്ചിരിയ്ക്കുന്നത്‌ . ഒക്ടോബർ ഒമ്പതുമുതൽ ഡിസംബർ 27വരെയുള്ള നീണ്ട കാലയളവിൽ ബോണ്ടിന് അപേക്ഷിക്കാൻ കഴിയും.
തിങ്കൾ മുതൽ ബുധൻവരെയായിരിക്കും അപേക്ഷ സ്വീകരിക്കുക. തുടർന്നുവരുന്ന തിങ്കളാഴ്ച നിക്ഷേപകർക്ക് ബോണ്ട് അലോട്ട് ചെയ്യും. എവിടെ ലഭിക്കും? ബാങ്കുകൾ, പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ, ബിഎസ്ഇ)എന്നിവിടങ്ങളിൽനിന്ന് ബോണ്ട് വാങ്ങാം. ഈ ഏജൻസികളുടെ വെബ്സൈറ്റിൽനിന്നും ബോണ്ട് വാങ്ങാൻ സൗകര്യമുണ്ട്. ഓൺലൈനായി വാങ്ങുമ്പോൽ ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 50 രൂപ കിഴിവും ലഭിക്കും.
വില ഇന്ത്യ ബുള്ള്യൻ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന്റെ അവസാനത്തെ മൂന്ന് വ്യാപര ദിനത്തിലെ വിലയുടെ ശരാശരിയെടുത്താണ് വില നിശ്ചയിക്കുക. ഉടനെ പുറത്തിറക്കുന്ന മൂന്നാംഘട്ട ബോണ്ടിന് (ഒരു ഗ്രാം)2956 രൂപയാണ് വില. നേട്ടം ബോണ്ട് വിൽക്കുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വില ലഭിക്കും. 2.5 ശതമാനം വാർഷിക പലിശ കൂടുതലായി ലഭിക്കുമെന്നതാണ് ആകർഷകം. കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം പരമാവധി നിക്ഷേപം ഒരു വർഷം നാല് കിലോഗ്രാം(ട്രസ്റ്റുകൾക്ക് 20 കിലോഗ്രാം)വരെ നിക്ഷേപിക്കാം. നേരത്തെ 500 ഗ്രാംവരെയായിരുന്നു പരമാവധി നിക്ഷേപിക്കാൻ അനവദിച്ചിരുന്നത്. പലിശ 2.5 ശതമാനം വാർഷിക പലിശ കാലാവധി എട്ട് വർഷം.
അഞ്ച് വർഷത്തിനുശേഷം ആവശ്യമെങ്കിൽ ബോണ്ട് പണമാക്കാം. ഓഹരി വിപണി വഴിയാണെങ്കിൽ എപ്പോൾവേണമെങ്കിലും ഗോൾഡ് ബോണ്ട് വിൽക്കാം. വില്പന മൂല്യം വില്ക്കുന്നതിന് മൂന്നുദിവസം മുമ്പ് മുതലുള്ള 999 പരിശുദ്ധിയുള്ള സ്വർണത്തിന്റെ വിലയുടെ ശരാശരിയെടുത്താകും വില നിശ്ചയിക്കുക.
നികുതി ബോണ്ടിൽനിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് ആദായ നികുതി ബാധകമാണ്. അതേസമയം ടിഡിഎസ് പിടിക്കില്ല. ബോണ്ട് പണമാക്കുമ്പോൾ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതുമില്ല. കാലാവധിയെത്തുന്നതിനുമുമ്പ് വില്പന നടത്തുകയാണെങ്കിൽ ദീർഘകാല മൂലധനനേട്ടത്തിനുള്ള നികുതി ബാധകമാകും. കൈവശം സൂക്ഷിക്കൽ അലോട്ട് ചെയ്ത ബോണ്ടുകളുടെ സർട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കാം. വില്പന നടത്തുന്ന ഏജന്റിൽനിന്നാണ് ബോണ്ട് സർട്ടിഫിക്കറ്റ് ലഭിക്കുക. ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ ഡീമാറ്റ് രൂപത്തിലും സൂക്ഷിക്കാം. നേട്ടം ബോണ്ട് വിൽക്കുമ്പോൾ അന്നത്തെ സ്വർണത്തിന്റെ വില ലഭിക്കും. 2.5 ശതമാനം വാർഷിക പലിശ കൂടുതലായി ലഭിക്കുമെന്നതാണ് ആകർഷകം.

Related posts

Leave a Comment