ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും. നവംബർ 17നാണ് ന്യൂ ഫണ്ട് ഓഫർ ക്ലോസ് ചെയ്യുക. വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് നവംബർ 14ന് അപേക്ഷിക്കാം. കഴിഞ്ഞ ആഗസ്തിൽ പ്രഖ്യാപിച്ച ഇടിഎഫിന്റെ എൻഎഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, കോൾ ഇന്ത്യ, നാൽകോ എന്നീ പൊതുമേഖല സ്ഥാപനങ്ങൾക്കുപുറമെ ആക്സിസ് ബാങ്ക്, ഐടിസി, എൽആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും. ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല .
Related posts
-
Zerodha Trading A/c വഴി ഗവൺമെൻറ് Securities സിലും നിക്ഷേപിയ്ക്കാം
ZERODHA – INDIA’S NO.1 DISCOUNT BROKER | PHONE : 0474-2747768 . ഇനി മുതല്‍ Zerodha യുടെ Trading A/c... -
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എങ്ങനെ സംഭാവന ചെയ്യാം ?
തിരുവനന്തപുരം :വെള്ളപ്പൊക്ക കെടുതികളാല്‍ വലയുന്ന കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പ്രളയബാധിധ ജനതയെ തങ്ങളാലാവും വിധം സഹായിക്കണമെന്ന് എല്ലാവര്ക്കും ആഗ്രഹമുണ്ട് .പക്ഷെ...