ഇന്ത്യന്‍ ഓഹരി സൂചികകൾ പുതിയ ഉയരം കുറിച്ച് കുതിപ്പ് തുടരുന്നു.

ഓഹരി വിപണിയില്‍ 2017 നേട്ടത്തിന്റെ വര്‍ഷമാണ്. 27 ശതമാനത്തിലേറെ നേട്ടമാണ് സെന്‍സെക്‌സും നിഫ്റ്റിയും നിക്ഷേപകന് സമ്മാനിച്ചത്.

കുതിപ്പിന്റെ ഇടവേളകൾ മറികടന്ന് ഓഹരി സൂചികകൾ  വീണ്ടും പുതിയ ഉയരം കുറിച്ചു. ബിഎസ്ഇ സെൻസെക്സ് 112 പോയന്റ് ഉയർന്ന് 34,615ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 10,682ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1443 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 430 ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.4 പോയന്റ് ഉയർന്നു. ആംടെക് ഓട്ടോ, സുബ്രോസ്, സർദ എനർജി, അബാൻ ഓഫ്ഷോർ തുടങ്ങിയ മിഡ് ക്യാപ് ഓഹരികൾ 3-5ശതമാനം നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എച്ച്ഡിഎഫ്സി, വിപ്രോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ലുപിൻ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, പവർ ഗ്രിഡ്, ഭാരതി എയർടെൽ, എംആന്റ്എം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തിൽ ആറ് പൈസയുടെ നേട്ടമുണ്ടായി.

ഓഹരി വിപണിയില്‍ 2017 നേട്ടത്തിന്റെ വര്‍ഷമാണ്. 27 ശതമാനത്തിലേറെ നേട്ടമാണ് സെന്‍സെക്‌സും നിഫ്റ്റിയും നിക്ഷേപകന് സമ്മാനിച്ചത്.വിപണിയില്‍നിന്ന് നിക്ഷേപകര്‍ ലക്ഷങ്ങള്‍ കൊയ്തു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 42 ശതമാനത്തോളം ഉയര്‍ന്ന് 151 ലക്ഷം കോടിയായി വളര്‍ന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 106.23 ലക്ഷം കോടിയായിരുന്നു ഈ കമ്പനികളുടെ വിപണി മൂല്യം.

ഇനി വീട്ടിലിരുന്നും വരുമാനം ഉണ്ടാക്കാം  !!!.

Zerodha  യിലൂടെ  ഡീമാറ്റ്‌  അക്കൌണ്ടും  ട്രേഡിംഗ്  ,അക്കൌണ്ട് ,മ്യുച്ചല്‍   ഫണ്ട്‌  എന്നിവയുടെ  അക്കൗണ്ട്‌  ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക

New to Zerodha?

Open your trading and demat account online instantly and start trading and investing.Signup now

Related posts

Leave a Comment